വിവാഹ പ്രായം ഒമ്പത് വയസാക്കി കുറയ്‌ക്കാനുള്ള നിയമ ഭേദഗതി പാസാക്കി ഇറാഖ് പാർലമെന്റ്; പ്രതിഷേധം ശക്തം

വിവാഹ പ്രായം ഒമ്പത് വയസാക്കി കുറയ്‌ക്കാനുള്ള നിയമ ഭേദഗതി പാസാക്കി ഇറാഖ് പാർലമെന്റ്; പ്രതിഷേധം ശക്തം

ബാഗ്ദാദ്‌: പെൺ കുട്ടികളുടെ വിവാഹ പ്രായം ഒമ്പത് വയസാക്കി കുറയ്‌ക്കാനുള്ള നിയമ ഭേദഗതി ഇറാഖ് പാർലമെന്റ് പാസാക്കി. വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവയുൾപ്പെടെയുള്ള കുടുംബകാര്യങ്ങളിൽ ഇസ്‌ലാമിക കോടതികൾക്ക് കൂടുതൽ അധികാരം നൽകുന്നതാണ് ഭേദഗതികൾ. സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന 1958ലെ ഏകീകൃത കുടുംബ നിയമമാണ് ഇതോടെ അട്ടിമറിക്കപ്പെട്ടത്. ഇറാഖ് നിയമം മന്ത്രാലയമാണ് വിവാദ ഭേദഗതി അവതരിപ്പിച്ചത്.

നിലവിൽ ഇറഖിലെ പെൺകുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായം 18 ആണ്. കഴിഞ്ഞ വർഷം പകുതിയോടെയാണ് വിവാഹ പ്രായം കുറയ്‌ക്കുന്നതുമായി ബന്ധപ്പെട്ട ബിൽ കൊണ്ടുവന്നത്. പിന്നാലെ എതിർപ്പുകളെ തുടർന്ന് ഇത് പിൻവലിച്ചു. എന്നാൽ ഷിയാ വിഭാഗം ഇതിനെ പിന്തുണച്ചതോടെ ഓഗസ്റ്റിൽ ബിൽ വീണ്ടും പാർലമെന്റി എത്തി.

കുട്ടികളിൽ പാശ്ചാത്യ സംസ്കാരം ഇല്ലാതാക്കാനും ഇസ്ലാമിക രീതികൾ ശക്തമാക്കാനും ആണ് ബില്ലെന്നാണ് ഷിയാ വിഭാഗം വാദിക്കുന്നത്. കൂടാതെ ഭേദഗതി രാജ്യത്ത് ശരിയത്ത് നിയമത്തെ കൂടുതൽ ഊട്ടിയുറപ്പിക്കുമെന്നും പെൺകുട്ടികൾ വഴിതെറ്റി പോകാതെ രക്ഷിക്കും എന്നുമാണ് ഇവരുടെ മറ്റൊരു വാദം.

ഇത്രയും ചെറുപ്രായത്തിൽ വിവാഹം കഴിപ്പിക്കുന്നത് പെൺകുട്ടികളുടെ അവകാശം ഹനിക്കുന്നതിന് തുല്യമാണെന്ന് ഇറാഖി വിമൻസ് ലീഗ് നേതാവും മനുഷ്യാവകാശ പ്രവർത്തകയുമായ ഇൻതിസാർ അൽ-മയാലി മുന്നറിയിപ്പ് നൽകി. ചില അംഗങ്ങൾ ദിലീലിന് വീട്ടുനിന്നതായും റിപ്പോർട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.