ദാവോസ്: വിവിധ രാജ്യങ്ങള്‍ക്ക് നേരെ ഉയര്‍ത്തിയ നികുതി, തീരുവ ഭീഷണിക്ക് പിന്നാലെ ഉത്പാദക രംഗത്തെ ആഗോള പ്രമുഖര്‍ക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ആഗോള കമ്പനികള്‍ അമേരിക്കയില്‍ ഉല്‍പന്നങ്ങള്‍ നിര്‍മിച്ചില്ലെങ്കില്‍ ഇനി മുതല്‍ ഉയര്‍ന്ന നികുതി ചുമത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. യു.എസില്‍ ഉല്‍പാദനം നടത്തുന്നവര്‍ക്ക് നികുതിയിളവ് നല്‍കുമെന്നും ട്രംപ് അറിയിച്ചു. ദാവോസില്‍ നടക്കുന്ന ലോക ഇക്കണോമിക് ഫോറത്തെ അഭിസംബോധന ചെയ്യവേയാണ് ട്രംപിന്റെ പ്രഖ്യാപനം.
സൗദി അറേബ്യയോടും എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെകിനോടും എണ്ണവില കുറയ്ക്കാനാവശ്യപ്പെടുമെന്നും എണ്ണ വില കുറഞ്ഞാല്‍ തന്നെ റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു.
അമേരിക്കയിലെ എണ്ണ നിക്ഷേപം പരമാവധി ഉപയോഗപ്പെടുത്താന്‍ പോകുകയാണെന്നും ചരിത്രത്തിലെ ഏറ്റവും വലിയ നികുതിയിളവ് പ്രഖ്യാപിച്ച് ജനങ്ങളെ സഹായിക്കാനാണിതെന്നും ട്രംപ് പറഞ്ഞു.
റഷ്യക്കും ചൈനക്കും കഴിഞ്ഞ ദിവസം ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യയുടെ അമേരിക്കയിലേക്കുള്ള ഇറക്കുമതിയില്‍ ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തുമെന്നുമായിരുന്നു ട്രംപ് പറഞ്ഞത്. ഫെബ്രുവരി ഒന്ന് മുതല്‍ ചൈനീസ് നിര്‍മിത ഉല്‍പന്നങ്ങള്‍ക്ക് 10 ശതമാനം തീരുവ ചുമത്തുന്നത് ആലോചിക്കുമെന്ന് നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നു.
അതേസമയം അമേരിക്കയുടെ വ്യാപാര പങ്കാളികളും എതിരാളികളും ട്രംപിനോടുള്ള നിലപാട് വ്യക്തമാക്കിയിരുന്നു. വ്യാപര യുദ്ധത്തില്‍ വിജയികളില്ല എന്നാണ് ചൈനീസ് വൈസ് പ്രീമിയര്‍ ഡിങ് സ്യൂഷിയാങ് പ്രതികരിച്ചത്. ട്രംപുമായി സഹകരിക്കുമെന്നുള്ള നിലപാടാണ് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് യുര്‍സുല വോണ്‍ ദെര്‍ ലെയെന്‍ വ്യക്തമാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.