ഓസ്‌ട്രേലിയയിലെ വിമാനത്താവളങ്ങളിൽ ജീവനക്കാരുടെ സമരം; സർവീസുകൾ വൈകി

ഓസ്‌ട്രേലിയയിലെ വിമാനത്താവളങ്ങളിൽ ജീവനക്കാരുടെ സമരം; സർവീസുകൾ വൈകി

മെൽബൺ : ഓസ്‌ട്രേലിയൻ വിമാനത്താവളങ്ങളിലെ അന്താരാഷ്ട്ര വിമാന സർവീസുകൾ വൈകുന്നു. വിവിധ വിമാനതാവളങ്ങളിൽ ജീവനക്കാർ പണിമുടക്ക് നടത്തിയതാണ് സർവീസുകൾ വൈകാൻ കാരണം. സിഡ്നി, മെൽബൺ, ബ്രിസ്ബെയ്ൻ‌, അഡ്ലെയ്ഡ് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ആയിരത്തിലധികം ഗ്രൗണ്ട് തൊഴിലാളികളാണ് നാല് മണിക്കൂർ പണിമുടക്ക് നടത്തിയത്.

കുറഞ്ഞ വേതനം, സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യങ്ങൾ എന്നിവയാണ് പണിമുടക്കിന് കാരണമായി പറയുന്നത്. സർവീസ് കമ്പനിയായ ഡി നാറ്റ ട്രാൻസ്പോർട്ട് വർ‌ക്കേഴ്സ് യൂണിയനും തമ്മിൽ നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക്.

എമിറേറ്റ്സ്, അമേരിക്കൻ എയർലൈൻസ്, ഡെൽറ്റ എയർലൈൻസ്, ചൈന ഈസ്റ്റേൺ എയർലൈൻസ് തുടങ്ങിയ എയർലൈനുകൾക്കാണ് ഡി നാറ്റ സർവീസ് നടത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.