മാനന്തവാടി: പഞ്ചാരക്കൊല്ലിയില്‍ ആദിവാസി സ്ത്രീ രാധയെ(45) കൊന്ന നരഭോജി കടുവയെ പിടികൂടാനുളള ദൗത്യം വൈകുന്നതില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി തുടരുന്നു. നരഭോജി കടുവയെ വെടിവച്ച് കൊല്ലാനികില്ലെങ്കില്‍ ഞങ്ങളെ വെടി വെച്ചോളൂ എന്നും പ്രതിഷേധക്കാര്‍ വിളിച്ചു പറഞ്ഞു.
കടുവയെ വെടിവച്ച് കൊന്നില്ലെങ്കില്‍ ഉദ്യോഗസ്ഥരെ പ്രിയദര്‍ശിനി എസ്റ്റേറ്റില്‍ നിന്ന് പുറത്തു വിടില്ലെന്നാണ് നാട്ടുകാരുടെ ഭീഷണി. ദൗത്യ സംഘത്തിന്റെ ബേസ് ക്യാമ്പിലാണ് നാട്ടുകാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. ബേസ് ക്യാമ്പിന് മുന്നില്‍ നാട്ടുകാര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. മരിച്ച രാധയുടെ സഹോദരിമാരും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.
രാധയുടെ സംസ്‌കാരം കഴിഞ്ഞതോടെ കടുവയെ വെടിവെച്ച് കൊല്ലുമെന്ന തീരുമാനത്തില്‍ നിന്ന് അധികൃതര്‍ മാറുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. പ്രദേശത്ത് നിന്ന് ഇന്നും നായയെ വന്യജീവി കൊണ്ടുപോയി. ഇപ്പോള്‍ കടുവയെ കൂട്ടിലാക്കി കൊണ്ട് പോവാനാണ് ശ്രമം. അത് അനുവദിക്കില്ലെന്ന് നാട്ടുകാര്‍ വ്യക്തമാക്കി.
കടുവ പഞ്ചാരക്കൊല്ലിയില്‍ തന്നെയുണ്ടെന്നാണ് വനം വകുപ്പ് സ്ഥിരീകരിക്കുന്നത്. കടുവയുടെ ചിത്രം ക്യാമറാ ട്രാപ്പില്‍ പതിഞ്ഞിട്ടുണ്ടെന്നും പുതിയ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും വനം വകുപ്പ് അറിയിച്ചു.
കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് മാനന്തവാടിയില്‍ യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടരുകയാണ്. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് മണിവരെ മാനന്തവാടി മുന്‍സിപ്പല്‍ മേഖലയിലാണ് ഹര്‍ത്താല്‍. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ സ്ഥാപനങ്ങളും അടപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.