വാഷിങ്ടൺ ഡിസി : റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയ്ക്ക് ആശംസകള്‍ നേര്‍ന്ന് അമേരിക്ക. ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ അടിത്തറ എന്ന നിലയില്‍ ഇന്ത്യയുടെ പ്രാധാന്യം എന്നെന്നും അംഗീകരിക്കുന്നതിനായി വാഷിങ്ടൺ പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യ - യുഎസ് ബന്ധം പുതിയ ഉയരങ്ങളിലെത്തിക്കൊണ്ടിരിക്കുകയാണെന്നും ’21-ാം നൂറ്റാണ്ടിന്റെ നിര്‍വചിക്കുന്ന ബന്ധം’ ആയിരിക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
‘രാജ്യത്തിന്റെ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഇന്ത്യയിലെ ജനങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നുവെന്നും ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചതിന്റെ സ്മരണയ്ക്കായി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ അടിത്തറ എന്ന നിലയില്‍ അതിന്റെ നിത്യ പ്രാധാന്യം അംഗീകരിക്കുന്നതില്‍ ഞങ്ങളും അവരോടൊപ്പം ചേരുന്നുവെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ആഴത്തിലാക്കാന്‍ യുഎസ് ആഗ്രഹിക്കുന്നുവെന്നും 21-ാം നൂറ്റാണ്ടിലെ നിര്‍ണായക ബന്ധമായിരിക്കും അതെന്നും റൂബിയോ എടുത്ത് പറഞ്ഞു. നമ്മുടെ രണ്ട് ജനതകള്‍ തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദമാണ് നമ്മുടെ സഹകരണത്തിന്റെ അടിസ്ഥാനമെന്നും ബഹിരാകാശ ഗവേഷണത്തിലും ഏകോപനത്തിലും നമ്മുടെ സംയുക്ത ശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത് ഉള്‍പ്പെടെ വരും വര്‍ഷത്തില്‍ നമ്മുടെ സഹകരണം കൂടുതല്‍ ആഴത്തിലാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.