കൊച്ചി: വന്യജീവി ആക്രമണം മൂലം സംസ്ഥാനത്ത് ഇനിയും മരണം സംഭവിച്ചാല്‍ മനുഷ്യ സ്‌നേഹികളായ സര്‍വരെയും ചേര്‍ത്ത് നിര്‍ത്തി കത്തോലിക്കാ കോണ്‍ഗ്രസ് കേരളമൊട്ടാകെ അതിശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് സംഘടനയുടെ ഗ്ലോബല്‍ ഡയറക്ടര്‍ ഫാദര്‍ ഫിലിപ്പ് കവിയില്‍.
വനം വന്യജീവി വകുപ്പ് മൃഗ സംരക്ഷണത്തിന് മാത്രമായി അധപതിച്ചു. മനുഷ്യ ജീവനേക്കാള്‍ മൃഗ ജീവന് പ്രാധാന്യം കൊടുക്കുന്ന ഈ വകുപ്പ് ജീവിക്കുവാനുള്ള സാധാരണക്കാരുടെ അവകാശത്തെ ചോദ്യം ചെയ്യുകയാണ്.
ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും കടന്നു കയറുന്ന കാട്ടുമൃഗങ്ങളെ വെടിവെച്ചു കൊല്ലുവാനുള്ള ആര്‍ജവം സര്‍ക്കാര്‍ കാണിക്കണം. കഴിഞ്ഞ പത്ത് വര്‍ഷമായി 11 ഓളം സാധാരണ മനുഷ്യരെ കടുവ കടിച്ചു കൊന്നത് ആരും മറന്നിട്ടില്ല.
അതിലേറെയും വയനാട് ജില്ലയിലാണ് എന്ന് നിരീക്ഷിക്കുമ്പോള്‍ ഏതൊക്കെയോ വിദേശ ഏജന്‍സികളുടെ പണിയാളുകളായി കാര്‍ബണ്‍ ഫണ്ട് അടിച്ചുമാറ്റി വനം വകുപ്പ് നിശബ്ദമായ ഒരു കുടിയിറക്കിന് പരിശ്രമിക്കുകയാണോ എന്ന് സംശയിക്കേണ്ടി വരുമെന്നും അദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.