മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയില്ല: ആം ആദ്മി പാര്‍ട്ടിയില്‍ കൂട്ടരാജി; ഏഴ് എംഎല്‍എമാര്‍ രാജിവച്ചു, കെജരിവാളിന് വിമര്‍ശനം

മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയില്ല: ആം ആദ്മി പാര്‍ട്ടിയില്‍ കൂട്ടരാജി; ഏഴ് എംഎല്‍എമാര്‍ രാജിവച്ചു, കെജരിവാളിന് വിമര്‍ശനം

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ബാക്കി നില്‍ക്കേ ആം ആദ്മി പാര്‍ട്ടിയില്‍ കൂട്ടരാജി. ഏഴ് എഎപി എംഎല്‍എമാരാണ് പാര്‍ട്ടിയില്‍ നിന്നു രാജിവച്ചത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി.

മദന്‍ ലാല്‍ (കസ്തൂര്‍ബാ നഗര്‍), ഭാവന ഗൗഡ് (പാലം), രാജേഷ് ഋഷി (ജനക് പുരി), ബിഎസ് ജൂണ്‍ (ബിജ്വാസന്‍), നരേഷ് യാദവ് (മെഹ്‌റൗളി), രോഹിത് കുമാര്‍ (ത്രിലോക് പുരി), പവന്‍ ശര്‍മ (ആദര്‍ശ് നഗര്‍) എന്നിവരാണ് രാജിവെച്ച എംഎല്‍എമാര്‍.

നരേഷ് യാദവ് നേരത്തെ മെഹ്‌റൗളി സ്ഥാനാര്‍ത്ഥിയായിരുന്നു. ഡിസംബറില്‍ ഖുറാന്‍ അവഹേളനക്കേസില്‍ പഞ്ചാബ് കോടതി അദേഹത്തെ രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.

ഫെബ്രുവരി അഞ്ചിന് നടക്കാനിരിക്കുന്ന ഡല്‍ഹി തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ അഞ്ചാമത്തെ പട്ടിക ആം ആദ്മി പുറത്തിറക്കിയപ്പോള്‍ നരേഷ് യാദവിന് പകരം മഹേന്ദര്‍ ചൗധരിയെയാണ് മെഹ്‌റൗളി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി പ്രഖ്യാപിച്ചത്.

എഎപി തങ്ങളുടെ സ്ഥാപക തത്വമായ 'സത്യസന്ധമായ രാഷ്ട്രീയം' ഉപേക്ഷിച്ചുവെന്ന് നരേഷ് യാദവ് രാജിക്കത്തില്‍ പറഞ്ഞു. അഴിമതി കുറയ്ക്കുമെന്ന പ്രതിജ്ഞ പാലിക്കുന്നതിന് പകരം പാര്‍ട്ടി അഴിമതിയുടെ ചതുപ്പുനിലത്തില്‍ കുടുങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും മുന്‍ ഉപമന്ത്രി മനീഷ് സിസോദിയയും നിരവധി കേസുകളില്‍ ജയിലിലായ ഡല്‍ഹി മദ്യനയ കേസ് ഉള്‍പ്പെടെ രാജിക്കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഇന്ന് രാജിവെച്ച ത്രിലോക്പുരി എംഎല്‍എ രോഹിത് കുമാര്‍ മെഹ്‌റൗലിയ, ദലിത്, വാല്‍മീകി വിഭാഗങ്ങള്‍ക്ക് സാമൂഹിക നീതി ഉറപ്പാക്കുമെന്ന പ്രതീക്ഷയോടെയാണ് അഴിമതിക്കെതിരായ അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിനിടെ താന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് വ്യക്തമാക്കി. ഇതില്‍ പാര്‍ട്ടി പരാജയപ്പെട്ടെന്നും അദേഹം ആരോപിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.