ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ നിയന്ത്രണത്തിന് അതീതമായ മാക്രോ ഇക്കണോമിക് ഘടകങ്ങള്‍ കാരണം പുതിയൊരു റൗണ്ട് വില വര്‍ധനവ് ആസൂത്രണം ചെയ്യുകയാണ് ഇന്ത്യയിലെ എഫ്എംസിജി കമ്പനികള്‍. അതിനാല്‍ സോപ്പുകള്‍, ടൂത്ത് പേസ്റ്റ്, പാചക എണ്ണ, ചായ, കാപ്പി, പഴച്ചാറുകള്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില ഉടന്‍ ഉയരാന്‍ സാധ്യതയുണ്ട്.
അതുകൊണ്ടുതന്നെ 2025-26 ലെ ബജറ്റ് നല്ലതോ ചീത്തയോ ആയിക്കോട്ടെ, ഉപഭോക്തൃ ആവശ്യം കുറഞ്ഞാലും ഇന്ത്യക്കാര്‍ നിത്യോപയോഗ വസ്തുക്കള്‍ക്ക് കൂടുതല്‍ പണം നല്‍കേണ്ടി വരും. ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഡാബര്‍ എന്നിവയുള്‍പ്പെടെയുള്ള എഫ്എംസിജി കമ്പനികള്‍ പുതിയൊരു റൗണ്ട് വില നിര്‍ണയം നടക്കുകയാണെന്നാണ് സൂചന.
ഉയര്‍ന്ന അസംസ്‌കൃത വസ്തുക്കളുടെ വിലയും പ്രത്യേകിച്ച് നഗര കേന്ദ്രങ്ങളില്‍ ഡിമാന്‍ഡ് കുറവായതിനാലുമാണ് ഇത്തരമൊരു നീക്കം നടത്തുന്നത്. ഏറ്റവും കൂടുതല്‍ ബാധിച്ച പ്രധാന വിഭാഗങ്ങള്‍ സോപ്പുകള്‍, ഹെയര്‍ ഓയിലുകള്‍, ചോക്ലേറ്റുകള്‍, ബിസ്‌ക്കറ്റുകള്‍ എന്നിവയ്ക്കാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.