ന്യൂഡൽഹി: ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി. ബജറ്റിന് രാഷ്‌ട്രപതിയുടെ അംഗീകാരം തേടാനാണ് മന്ത്രി എത്തിയത്.
കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. വി. അനന്ത നാഗേശ്വരൻ, ധനമന്ത്രാലത്തിലെ വിവിധ ഉദ്യോഗസ്ഥർ എന്നിവർ ധനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ബജറ്റ് ചർച്ചയ്‌ക്ക് ശേഷം നിർമലാ സീതാരാമന് രാഷ്‌ട്രപതി മധുരം നൽകി. മധുരമൂറും പ്രഖ്യാപനങ്ങൾക്ക് രാജ്യം കാതോർക്കവെ ധനമന്ത്രിക്ക് ‘ദാഹി-ചിനി’യാണ് (മധുരമുള്ള തൈര്) രാഷ്‌ട്രപതി നൽകിയത്. ശുഭമായ കാര്യങ്ങൾക്ക് പുറപ്പെടുന്നതിന് മുമ്പ് ദാഹി-ചിനി നൽകുകയെന്നത് ഭാരതത്തിലെ പരമ്പരാഗത ആചാരമാണ്.
മന്ത്രിസഭാ യോഗത്തിന് ശേഷം 11 മണിക്കാണ് ബജറ്റ് അവതരണം. പേപ്പർ രഹിത ബജറ്റായതിനാൽ തന്റെ ടാബ്ലെറ്റുമായാണ് ധനമന്ത്രി എത്തിയിരിക്കുന്നത്. മൂന്നാം മോഡി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റാണിത്. ഓഫ് വൈറ്റ് നിറത്തിലുള്ള കാന്താ സാരിയാണ് ധനമന്ത്രിയുടെ ഇന്നത്തെ വേഷം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.