ന്യൂഡൽഹി: കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകി കേന്ദ്ര ബജറ്റ് പ്രഖ്യാപനം. സംസ്ഥാനങ്ങളുമായി സഹകരിച്ച് രാജ്യത്തെ കർഷകരെ സഹായിക്കുന്നതിനുള്ള പുതിയ കാർഷിക പദ്ധതികൾ പ്രഖ്യപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പിഎം ധന്‍ധ്യാന്‍ കൃഷി യോജനയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. 1.7 കോടി കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്നതാണ് പദ്ധതി.
ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും വിള വൈവിധ്യവത്കരണവും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. വിള ഉല്‍പ്പാദനം കുറവുള്ള 100 ജില്ലകളില്‍ പദ്ധതി നടപ്പാക്കും. പുതിയ വിളകളെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൂടിയാണ് പുതിയ പദ്ധതിയെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.
പിഎം ധാന്യ കൃഷി യോജനയും കിസാൻ ക്രെഡിറ്റ് കാർഡ് ലോൺ പരിധിയും വർധിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങൾ കർഷകർക്ക് അനുകൂലമാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. കർഷകർ മുന്നോട്ടുവെയ്ക്കുന്ന ആവശ്യങ്ങൾ നിറവേറ്റാൻ പുതിയ ബജറ്റ് പ്രഖ്യാപനത്തിലൂടെ കേന്ദ്രത്തിന് സാധിക്കുമോ എന്നതും ചോദ്യമാണ്.
കർഷകർക്കായി പ്രധാനമന്ത്രി ധനധാന്യ യോജന എന്ന പദ്ധതി ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. കൂടാതെ, കിസാൻ ക്രെഡിറ്റ് കാർഡിന്റെ പരിധി അഞ്ച് ലക്ഷം രൂപയായി ഉയർത്തി. കൃഷി, ബഹുജന വികസനം, കയറ്റുമതി എന്നിവയാണ് നിലവിലെ സർക്കാരിന്റെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങൾ എന്ന് നിർമ്മല സീതാരാമൻ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.