ദിവ്യകാരുണ്യ നാഥനോടൊപ്പം പെർത്ത് നഗരത്തിൽ പ്രദക്ഷിണമായി നൂറുകണക്കിന് വിശ്വാസികൾ

ദിവ്യകാരുണ്യ നാഥനോടൊപ്പം പെർത്ത് നഗരത്തിൽ പ്രദക്ഷിണമായി നൂറുകണക്കിന് വിശ്വാസികൾ

പെർത്ത്: പെർത്തിൽ നടന്ന ദിവ്യകാരുണ്യ പ്രദിക്ഷണത്തിൽ പങ്കെടുത്ത് നൂറുകണക്കിന് വിശ്വാസികൾ. നോർത്ത് ബ്രിഡ്ജിലെ സെൻ്റ് ബ്രിജിഡ്സ് ദേവാലയത്തിൽ നിന്ന് ആരംഭിച്ച് പെർത്തിന്റെ ​ന​ഗര വീഥികളിലൂടെ പ്രദിക്ഷണമായി ജപമാല ചൊല്ലി ദിവ്യകാരുണ്യ നാഥനെ വരവേറ്റ് വിശ്വാസികൾ സെൻ്റ് മേരീസ് കത്തീഡ്രലിൽ എത്തിച്ചേർന്നു. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ആരംഭിച്ച പ്രദിക്ഷണം 4.45 ഓടെ അവസാനിച്ചു.


പെർത്തിൽ നടന്ന ദിവ്യകാരുണ്യ പ്രദിക്ഷണത്തിൽ നിന്ന്

മലയാളികളടക്കമുള്ള നിരവധി വിശ്വാസികൾ ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ പങ്കെടുത്തു. പെർത്ത് സെന്റ് ജോസഫ് സീറോ മലബാർ ഇടവക കാതോലിക്ക കോൺ​ഗ്രസിന്റെ നേതൃത്വത്തിൽ ദിവ്യകാരുണ്യ പ്രദിക്ഷണത്തിൽ മലയാളി വിശ്വാസികൾക്ക് എത്തിച്ചേരുവാനായി പ്രത്യേകം ബസടക്കം സജ്ജമാക്കിയിരുന്നു.


അയർലൻഡിൽ നടന്ന ദിവ്യകാരുണ്യ പ്രദിക്ഷണത്തിൽ നിന്ന്

സെന്റ് ബ്രിഡ്ജിന്റെ തിരുനാളിനോടനുബന്ധിച്ച് അയർലൻഡിലും ദിവ്യകാരുണ്യ റാലി നടന്നു. നാലായിരത്തിലധികം വിശ്വാസികൾ ദിവ്യകാരുണ്യ പ്രദിക്ഷണത്തിൽ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.