'പാവം സ്ത്രീ പരാമര്‍ശം': സോണിയ ഗാന്ധിക്കെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കി ബിജെപി

'പാവം സ്ത്രീ പരാമര്‍ശം': സോണിയ ഗാന്ധിക്കെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കി ബിജെപി

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ അവകാശ ലംഘന നോട്ടീസ് നല്‍കി ബിജെപി.

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കുറിച്ചുള്ള പാവം സ്ത്രീ പരാമര്‍ശത്തിലാണ് സോണിയക്കെതിരേ ബിജെപി എംപിമാര്‍ പാര്‍ലമെന്റില്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയത്.

സോണിയയുടെ പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ സ്ഥാനത്തിനു നേരെയുള്ള അവമതിപ്പാണെന്നും ഇതിനെ അപലപിക്കുന്നെന്നും ബിജെപി അംഗങ്ങള്‍ പറഞ്ഞു.

കേന്ദ്ര ബജറ്റിനു മുന്നോടിയായാണ് പാര്‍ലമെന്റിലെ ഇരുസഭകളെയും രാഷ്ട്രപതി അഭിസംബോധന ചെയ്ത് സംസാരിച്ചത്. 'വായിച്ചു ക്ഷീണിച്ചു, അവസാനമായപ്പോഴേക്കും സംസാരിക്കാന്‍ പോലും വയ്യാതായി, കഷ്ടം' എന്നായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗത്തെ കുറിച്ച് സോണിയ ഗാന്ധി പറഞ്ഞത്.

സോണിയയുടെ ഭാഗത്തുനിന്നുണ്ടായത് അനാദവോടെയുള്ള പ്രതികരണമാണെന്നായിരുന്നു ബിജെപി നേതാക്കളുടെ പ്രതികരണം. വിഷയം ചര്‍ച്ചയായതോടെ സോണിയ ഗാന്ധിയുടെ പരാമര്‍ശത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് രാഷ്ട്രപതിഭവനും പ്രസ്താവനയിറക്കിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.