ആരോഗ്യത്തിന്റെ കാര്യത്തില്‍ എപ്പോഴും വില്ലനാവുന്ന ഒന്നാണ് കൊളസ്ട്രോള്‍. ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും അതിനെത്തുടര്‍ന്ന് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. പലപ്പോഴും ശരീരത്തിലെ കൊളസ്ട്രോള്‍ കൂടുന്നത് അത്യന്തം ഗൗരവകരമായ പ്രശ്നങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ശരീരത്തിന് കൊളസ്ട്രോള്‍ അനിവാര്യമാണെങ്കിലും അതിന്റെ അളവ് കൂടുന്നത് പലപ്പോഴും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുകയും നല്ല കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും വേണം. എന്നാല്‍ അതിന് നിയന്ത്രണം കൊണ്ട് വരുന്നതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അവ എന്തൊക്കെയെന്നും ഏതൊക്കെ തരത്തിലുള്ളതാണ് എന്നും നോക്കാം.
പച്ച ചീര
പച്ച ചീര ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ്. ഇതില്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ധാരാളം ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റി ഓക്സിഡന്റുകളും ധാരാളമായി ഉണ്ട്. ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങളേയും പൂര്‍ണമായും പരിഹരിക്കുന്നതിന് പച്ച ചീര മികച്ചതാണ്. ഹൃദയാരോഗ്യം ഉറപ്പ് നല്‍കുന്നതിനും ധമനികളിലെ തടസത്തെ ഇല്ലാതാക്കി ആരോഗ്യകരമായ രക്തപ്രവാഹം നിലനിര്‍ത്തുന്നതിനും ചീര കഴിക്കുന്നത് സഹായിക്കും. നിങ്ങള്‍ക്ക് ദിനവും കഴിക്കാന്‍ സാധിക്കുമെങ്കില്‍ അത് തന്നെയാണ് ഏറ്റവും നല്ലത്. അത്രയധികം ഗുണഫലങ്ങളാണ് ഇത് വഴി ലഭിക്കുന്നത്.
കേല
മലയാളികള്‍ക്ക് അത്ര പരിചയമുള്ള ഒന്നല്ല കേല. എങ്കിലും ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിലുള്ള ആന്റി ഓക്സിഡന്റുകള്‍, നാരുകള്‍ എന്നിവ ആരോഗ്യ സംരക്ഷണത്തിന് മികച്ചതാണ്. ഇത് കൊളസ്ട്രോള്‍ കുറയ്ക്കുന്നതോടൊപ്പം തന്നെ ഹൃദയാരോഗ്യത്തേയും സംരക്ഷിക്കുന്നു. അതിന് സഹായിക്കുന്ന തരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ഇതിലുണ്ട് എന്നതാണ് സത്യം.
അവക്കാഡോ
പലപ്പോഴും അവക്കാഡോ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നല്‍കുന്ന ഗുണങ്ങള്‍ നിസാരമല്ല. ഇതില്‍ നല്ല കൊഴുപ്പായ മോണോ അണ്‍സാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറച്ച് നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു. സ്ഥിരമായി കഴിക്കുന്നവരില്‍ ഹൃദയാരോഗ്യം മികച്ചതാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. പാലിനോടൊപ്പം ചേര്‍ത്ത് സ്മൂത്തിയായും അതോടൊപ്പം തന്നെ സാലഡിലും എല്ലാം നിങ്ങള്‍ക്ക് ഇത് ചേര്‍ക്കാവുന്നതാണ്. അത്രയധികം ആരോഗ്യ ഗുണങ്ങള്‍ അവക്കാഡോയില്‍ ഉണ്ട്.
ബ്രോക്കോളി
ആരോഗ്യത്തിന്റെ കാര്യത്തില്‍ അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍ നല്‍കുന്നതാണ് ബ്രോക്കോളി. ഇത് ആരോഗ്യ സംരക്ഷണത്തിന് വളരെ മികച്ചതാണ്. ശരീരത്തില്‍ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനോടൊപ്പം തന്നെ പല വിധത്തിലുള്ള പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു എന്നതാണ് സത്യം. അത് മാത്രമല്ല ഹൃദയാരോഗ്യത്തെ സഹായിക്കുന്ന സള്‍ഫൊറാഫേന്‍ എന്ന സംയുക്തം ബ്രോക്കോളിയില്‍ ഉണ്ട്.
ഗ്രീന്‍ ടീ
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഗ്രീന്‍ ടീ വളരെയധികം സഹായിക്കുന്നു. ഇത് ശരീരഭാരത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്ന് പരിഹാരം നല്‍കുന്നു. കൂടാതെ കൊളസ്ട്രോള്‍ കുറയ്ക്കുവന്നതിനും അതിനെ പരിഹരിക്കുന്നതിനും നിയന്ത്രണം കൊണ്ട് വരുന്നതിനും എല്ലാം സഹായിക്കുന്നു. ഇതിലുള്ള കറ്റേച്ചിനുകള്‍ ആണ് ഹൃദയാരോഗ്യത്തെ മികച്ചതാക്കുന്നത്. ദിനവും അല്‍പം ഗ്രീന്‍ ടീ കഴിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവും എന്നതില്‍ സംശയം വേണ്ട.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.