സിഡ്നിയിൽ പിതാവ് കുഞ്ഞിനെ ഡേ കെയറിലാക്കാന്‍ മറന്നു; കാറിന്റെ ബേബി സീറ്റിലിരുന്ന് ഒരുവയസുകാരിക്ക് ദാരുണാന്ത്യം

സിഡ്നിയിൽ പിതാവ് കുഞ്ഞിനെ ഡേ കെയറിലാക്കാന്‍ മറന്നു; കാറിന്റെ ബേബി സീറ്റിലിരുന്ന് ഒരുവയസുകാരിക്ക് ദാരുണാന്ത്യം

സിഡ്നി: സിഡ്നിയിൽ പിതാവ് മകളെ ഡേ കെയറില്‍ എത്തിക്കാന്‍ മറന്നു. കൊടും ചൂടില്‍ കാറില്‍ കഴിയേണ്ടി വന്ന ഒരു വയസുകാരിക്ക് മരണം. ചൊവ്വാഴ്ച വൈകുനേരമാണ് കുഞ്ഞിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ഡേ കെയറില്‍ കൊണ്ടുവിട്ട മകളെ തിരികെ കൂട്ടാനായി എത്തിയപ്പോഴാണ് മകളെ ഡേ കെയറില്‍ വിട്ടിട്ടില്ലെന്ന വിവരം ഒലീവിയ എന്ന ഒരു വയസുകാരിയുടെ പിതാവ് ഇറ്റിയന്ന ആന്‍സലറ്റ് തിരിച്ചറിഞ്ഞത്.

പിന്നാലെ നടത്തിയ തെരച്ചിലിലാണ് കാറിനുള്ളിലെ ചൈല്‍ഡ് സീറ്റില്‍ പിഞ്ചുകുഞ്ഞിനെ കണ്ടെത്തിയത്. കുട്ടിയെ ഉടനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഒന്നാം പിറന്നാള്‍ ആഘോഷിച്ചതിന് പിന്നാലെയാണ് ഒലീവിയ അതിദാരുണമായി മരണപ്പെടുന്നത്. 30 ഡിഗ്രി സെല്‍ഷ്യസില്‍ പാര്‍ക്കിങിൽ നിര്‍ത്തിയിട്ട കാറില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടാണ് കുഞ്ഞ് മരിച്ചതെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിശദമാക്കുന്നത്.

സംഭവത്തില്‍ കുഞ്ഞിന്റെ പിതാവിനെതിരെ പൊലീസ് കേസ് എടുത്തു. കുട്ടികളെ തനിയെ വാഹനത്തിനുള്ളില്‍ വിടുന്നത് ഏത് സമയത്തും അപകടകരമാണെന്നാണ് സംഭവത്തിന് പിന്നാലെ പൊലീസ് സൂപ്രണ്ട് നല്‍കുന്ന മുന്നറിയിപ്പ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.