60 വയസിന് മുകളിലുള്ളവര്‍ക്ക് മാർച്ച് ഒന്ന് മുതൽ സൗജന്യ കോവിഡ് വാക്‌സിന്‍

60 വയസിന് മുകളിലുള്ളവര്‍ക്ക് മാർച്ച് ഒന്ന്  മുതൽ സൗജന്യ കോവിഡ് വാക്‌സിന്‍

ന്യൂഡൽഹി: മാർച്ച് ഒന്ന് മുതല്‍ 60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള അസുഖ ബാധിതര്‍ക്കും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിന്‍ സൗജന്യ നിരക്കിൽ നല്‍കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍.

10,000 സര്‍ക്കാര്‍ കേന്ദ്രങ്ങളിലൂടെയും 20,000 സ്വകാര്യ കേന്ദ്രങ്ങളിലൂടെയുമാകും വാക്‌സിന്‍ വിതരണം നടത്തുക. സർക്കാർ കേന്ദ്രങ്ങളിൽ വാക്സിൻ സൗജന്യ നിരക്കിലാകും നൽകുകയെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു.

എന്നാൽ സ്വകാര്യ ആശുപത്രികളില്‍ നിന്ന് വാക്‌സിന്‍ ഡോസെടുക്കുന്നവര്‍ക്ക് പണം നല്‍കേണ്ടി വരും. വാക്‌സിന്റെ വില എത്രയാണെന്ന് ആശുപത്രികളുമായും വാക്‌സിന്‍ നിര്‍മാതാക്കളുമായും ചര്‍ച്ച നടത്തിയ ശേഷം മൂന്നോ നാലോ ദിവസത്തിനുള്ള ആരോഗ്യ മന്ത്രാലയം തീരുമാനിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കുമാണ് രാജ്യത്ത് നിലവില്‍ വാക്‌സിനേഷന്‍ നടത്തികൊണ്ടിരിക്കുന്നത്. മാർച്ച് ഒന്നിന് ആരംഭഘട്ടത്തിൽ 27 കോടി പേർക്ക് വാക്സിൻ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ 1.21 കോടി ആളുകളാണ് രാജ്യത്ത് വാക്സിൻ സ്വീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.