മുസഫറാബാദ്: പാക് അധീന കാശ്മീരില്‍ ഇന്ത്യ വിരുദ്ധ സമ്മേളനം സംഘടിപ്പിച്ച് ഭീകരര്‍. സമ്മേളനത്തില്‍ ഹമാസ് പ്രതിനിധികളും പങ്കെടുത്തു. ജെയ്ഷെ-ഇ-മുഹമ്മദ്, ലഷ്‌കര്‍-ഇ-തൊയ്ബ എന്നീ ഭീകര സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
ആഡംബര എസ്യുവികളിലാണ് റാവല്‍ക്കോട്ടിലെ ഷഹീദ് സാബിര്‍ സ്റ്റേഡിയത്തിലേക്ക് ഹമാസ് നേതാക്കള്‍ എത്തിയത്. ജെയ്ഷെ, ലഷ്‌കര്‍ ഭീകരര്‍ ബൈക്കുകളിലും കുതിരപ്പുറത്തുമായി എത്തി. 'കാശ്മീര്‍ സോളിഡാരിറ്റി ആന്‍ഡ് ഹമാസ് ഓപ്പറേഷന്‍ അല്‍ അഖ്സ ഫ്‌ളഡ്' കോണ്‍ഫറന്‍സിനായി എത്തിയ ഹമാസ് നേതാക്കളെ പുഷ്പവൃഷ്ടി നടത്തിയാണ് സ്വീകരിച്ചത്.
പാകിസ്ഥാന്‍ ഫെബ്രുവരി അഞ്ചിന്് കാശ്മീര്‍ ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കുന്ന സമ്മേളനത്തിലാണ് ജെയ്ഷെ-ഇ-മുഹമ്മദ്, ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരര്‍ക്കൊപ്പം ഹമാസ് നേതാക്കളും പങ്കെടുത്തത്. ഇന്ത്യാ വിരുദ്ധ അജണ്ട നടപ്പിലാക്കുന്നതിനുള്ള പ്രചാരണ പരിപാടിയാണിത്.
ജെയ്ഷെ-ഇ-മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ സഹോദരന്‍ തല്‍ഹ സെയ്ഫ്, ജെയ്ഷെ കമാന്‍ഡര്‍ അസ്ഗര്‍ ഖാന്‍ കശ്മീരി എന്നിവരുള്‍പ്പെടെയുള്ള ഭീകരവാദി നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. ഇറാനിലെ ഹമാസ് പ്രതിനിധിയായ ഡോ. ഖാലിദ് അല്‍-ഖദൂമിയുടെ നേതൃത്വത്തിലാണ് ഹമാസ് സംഘം പാക് അധീന കശ്മീരില്‍ എത്തിയത്.
ഇതുവരെ മിഡില്‍ ഈസ്റ്റില്‍ മാത്രമായി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തിയിരുന്ന ഹമാസ്, പാക് അധീന കാശ്മീരില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്തത് തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാനും പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനകളുമായി അടുത്ത ബന്ധം സ്ഥാപിക്കാനുമുള്ള ശ്രമത്തെയാണ് സൂചിപ്പിക്കുന്നത്.
ഹമാസ് നേതാക്കളെ ഇന്ത്യാ വിരുദ്ധ സമ്മേളനത്തിലേയ്ക്ക് ക്ഷണിച്ചത് ഇന്ത്യ ഗൗരവമായാണ് കാണുന്നത്. ദക്ഷിണേഷ്യയിലെ ഭീകരവാദ ഘടകങ്ങളുമായി ഹമാസിന് ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് വൃത്തങ്ങളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.