കാണാതായ അമേരിക്കന്‍ യാത്രാ വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തി; വിമാനത്തിലുണ്ടായിരുന്ന പത്ത് പേരും മരണപ്പെട്ടു

കാണാതായ അമേരിക്കന്‍ യാത്രാ വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തി;  വിമാനത്തിലുണ്ടായിരുന്ന പത്ത് പേരും മരണപ്പെട്ടു

വാഷിങ്ടണ്‍: കാണാതായ അമേരിക്കന്‍ യാത്രാ വിമാനം തകര്‍ന്നു വീണ നിലയില്‍ കണ്ടെത്തി. നോമിലേക്കുള്ള യാത്രാമധ്യേ അലാസ്‌കയ്ക്ക് മുകളില്‍ വെച്ചായിരുന്നു വിമാനം അപ്രത്യക്ഷമായത്.

തകര്‍ന്ന് വീണ വിമാനത്തിലെ പത്ത് പേരെയും മരിച്ച നിലയില്‍ കണ്ടെത്തി. അലാസ്‌കയുടെ പടിഞ്ഞാറന്‍ മഞ്ഞുപാളികളില്‍ നിന്നാണ് വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്.

വ്യാഴാഴ്ച്ച യൂനലക്ലീറ്റില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. പൈലറ്റും ഒന്‍പതും യാത്രക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പ്രദേശത്ത് ചെറിയ തോതില്‍ മഞ്ഞുവീഴ്ച്ച ഉണ്ടായി എന്നതല്ലാതെ അപകട കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.വ്യാഴാഴ്ച്ച ഉച്ചയോടെയാണ് വിമാനവുമായിട്ടുള്ള ബന്ധം നഷ്ടപ്പെട്ടത്. തെക്ക് കിഴക്കന്‍ നോമിന്റെ 30 മൈല്‍ മാറിയാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Authorities are now reporting that there are no survivors on the Bering Air plane that was found outside of Nome, Alaska.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.