‘യുണൈറ്റ് 2025’ ന് ഇന്ന് സമാപനം; കോൺഫറൻസ് വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ആഘോഷമാണെന്ന് ബിഷപ് മാര്‍ ജോണ്‍ പനംതോട്ടത്തിൽ

‘യുണൈറ്റ് 2025’ ന് ഇന്ന് സമാപനം; കോൺഫറൻസ് വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ആഘോഷമാണെന്ന് ബിഷപ് മാര്‍ ജോണ്‍ പനംതോട്ടത്തിൽ

മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ രൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന യുവജന കണ്‍വെന്‍ഷന്‍ ‘യുണൈറ്റ് 2025’ ഇന്ന് സമാപിക്കും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ആവേശപൂര്‍ണമായ പ്രതികരണമാണ് കോൺഫറൻസിന് ലഭിച്ചത്.

മെല്‍ബണ്‍ സീറോ മലബാര്‍ രൂപത ബിഷപ് മാര്‍ ജോണ്‍ പനംതോട്ടത്തിലാണ് യുണൈറ്റ് 2025 ഉദ്ഘാടനം ചെയ്തത്. മെല്‍ബണ്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ കൊമന്‍സൊലി മുഖ്യ പ്രഭാഷണം നടത്തി.



ക്രിസ്തിയ വിശ്വാസത്തിന്റയും ക്രിസ്തുവിന്റെ സ്നേഹത്തിന്റയും ആഘോഷമാണ് യുണൈറ്റ്‌ കോൺഫെറൻസെന്ന് ബിഷപ് മാര്‍ ജോണ്‍ പനംതോട്ടത്തിൽ പറഞ്ഞു. തുറന്ന കൈകളോടെ ഈശോ എല്ലാവരെയും ചേർത്ത് നിർത്തുന്നത് പോലെ നമ്മുടെ രൂപത യുവജനങ്ങളുടെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് ബിഷപ് പറഞ്ഞു

ക്രിസ്തുവിനെ മനസിലാക്കുക, ദിവ്യകാരുണ്യത്തിലൂടെ ആത്മിയ പോഷണം നേടുക, അനുരഞ്ജന കൂദാശയിലൂടെ അനുരഞ്ജനപ്പെട്ട് ക്രിസ്തുവിനോടും സമൂഹത്തിനോടുമുള്ള കൂട്ടായ്മയിൽ വളരുക, വിവിധങ്ങളായ കഴിവുകളും സാധ്യതകളും ദൈവ രാജ്യത്തിന് വേണ്ടി സമർപ്പിക്കുക എന്നിവയാണ് U-N-I-T-E എന്ന് അക്ഷരങ്ങളെ വിശദികരിച്ചു കൊണ്ട് മാർ ജോൺ പനംതോട്ടത്തിൽ പറഞ്ഞു.

പങ്കെടുത്ത യുവജനങ്ങള്‍ക്ക് ആത്മീയമായും മാനസികമായും നവോന്മേഷം പകരുന്നതായിരുന്നു ആരാധനകളും ക്ലാസുകളും. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സിറോ മലബാര്‍ യുവജനങ്ങളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന പ്രസംഗകരായ മാറ്റ് ആന്റ് ക്യാമറണ്‍ ഫ്രാഡ്, ഷാര്‍ബെല്‍ റൈഷ്, ജോ ഹേയ്സ് തുടങ്ങിയവരാണ് വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.