ന്യൂയോർക്ക്: 2025 ലെ ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുള്ളത് സിംഗപ്പൂരിന്. ലോകത്തിലെ 227 രാജ്യങ്ങളില്‍ 193 എണ്ണത്തിലേക്ക് വിസ രഹിത അല്ലെങ്കില്‍ വിസ ഓണ്‍ അറൈവല്‍ ആക്സസ് ഉള്ള രാജ്യമാണ് സിംഗപ്പൂര്‍.
ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ ഡാറ്റയെ അടിസ്ഥാനമാക്കി 199 പാസ്‌പോർട്ടുകളാണ് ഹെൻലി & പാർട്ണർമാർ വിലയിരുത്തിയത്. പട്ടിക പ്രകാരം ദക്ഷിണ കൊറിയയും ജപ്പാനും രണ്ടാം സ്ഥാനത്താണ്. ഈ രാജ്യങ്ങളുടെ പാസ്പോർട്ടുപയോഗിച്ച് 190 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനാകും.
സ്പെയിൻ, ജർമ്മനി, ഇറ്റലി, ഫ്രാൻസ്, അയർലൻഡ്, ഫിൻലാൻഡ്, ഡെൻമാർക്ക് എന്നിവയുൾപ്പെടെ ഏഴ് രാജ്യങ്ങളാണ് മൂന്ന് സ്ഥാനം പങ്കിട്ടത്. ഈ രാജ്യങ്ങളുടെ പാസ്പോർട്ടുപയോഗിച്ച് മുൻകൂർ വിസ ആവശ്യമില്ലാതെ 187 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം. ഓസ്ട്രിയ. ഡെന്‍മാര്‍ക്ക്, അയര്‍ലന്റ്, ലക്‌സംബെര്‍ഗ്, നെതര്‍ലാന്റ്, നോര്‍വെ, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് നാലാം സ്ഥാനത്തുള്ളത്. ഓസ്ട്രേലിയ, ഗ്രീസ് എന്നീ രാജ്യങ്ങളാണ് ആറാം സ്ഥാനത്ത്.
56 രാജ്യങ്ങളിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്ന ഇന്ത്യ പട്ടികയിൽ 80-ാം സ്ഥാനത്താണുള്ളത്. 2015 മുതല്‍ 2025 വരെയുള്ള പത്ത് വര്‍ഷക്കാലത്തെ പാസ്പോര്‍ട്ട് ശക്തി താരതമ്യം ചെയ്യുമ്പോള്‍ അമേരിക്ക വിസ രഹിത പ്രവേശനത്തിന്റെ കാര്യത്തില്‍ ഏറ്റവും വലിയ നഷ്ടം നേരിട്ടു. രണ്ടാം സ്ഥാനത്തായിരുന്ന അമേരിക്ക 183 വിസ രഹിത ലക്ഷ്യസ്ഥാനങ്ങളുമായി ഒമ്പതാം സ്ഥാനത്താണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.