ന്യുഡല്‍ഹി; ഡല്‍ഹിയിലെ മുസ്തഫാബാദ് മണ്ഡലത്തിന്റെ പേര് മാറ്റുമെന്ന് പ്രഖ്യാപിച്ച് ബിജെപി നേതാവ്. മണ്ഡലത്തില്‍ നിന്നും വിജയിച്ച മോഹന്‍ സിങ് ബിഷ്ടാണ് പ്രഖ്യാപനം നടത്തിയത്. മുസ്തഫാബാദിന്റെ പേര് ശിവ്പുരി എന്നോ ശിവവിഹാര്‍ എന്നോ മാറ്റുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയുള്ള പ്രഖ്യാപനം വലിയ രീതിയില്‍ ചര്‍ച്ചയായിരിക്കുകയാണ്. മുസ്തഫബാദ് എന്ന് പേര് താന്‍ ശിവപുരി അല്ലെങ്കില്‍ ശിവ് വിഹാര്‍ എന്നാക്കി മാറ്റും. ഇക്കാര്യം മുന്‍പ് തന്നെ പറഞ്ഞിട്ടുള്ളതാണ്. മുസ്തഫബാദ് എന്ന് പേര് നിലനിര്‍ത്താന്‍ എന്തിനാണ് രാഷ്ട്രീയക്കാര്‍ വാശിപിടിക്കുന്നതെന്ന് തനിക്ക് മനസിലാവുന്നില്ല. ഹിന്ദുക്കള്‍ ധാരാളമായി താമസിക്കുന്ന ഇടത്ത് എന്തുകൊണ്ട് ശിവപുരി എന്നോ ശിവ വിഹാര്‍ എന്നോ പേര് വെച്ചുകൂടാ, മുസ്തഫ എന്ന് പേരില്‍ ആളുകള്‍ അസ്വസ്ഥരാണെന്നും അദേഹം പറഞ്ഞു. പേര് മാറ്റിയെ തീരു. പേര് മാറ്റുന്നത് താന്‍ ഉറപ്പ് വരുത്തുമെന്നും ബിഷ്ട് ദേശീയ മാധ്യമമായ എഎന്‍ഐയോട് വ്യക്തമാക്കി.
2020 ല്‍ ദേശീയ തലസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കലാപത്തില്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട പ്രദേശങ്ങളില്‍ ഒന്നാണ് മുസ്തഫബാദ്. എഎപി നേതാവ് അദീല്‍ അഹമ്മദ് ഖാനെയും എഐഎംഐഎം സ്ഥാനാര്‍ത്ഥി മുഹമ്മദ് താഹീര്‍ ഹുസൈനെയും പരാജയപ്പെടുത്തിയാണ് മോഹന്‍ സിങ് ബിഷ്ട് മുസ്തഫാബാദില്‍ നിന്ന് വിജയിച്ചത്. 17578 വോട്ടുകള്‍ക്കായിരുന്നു ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.