ട്രംപ് മരവിപ്പിച്ചിരുന്ന ഗ്രീന്‍ കാര്‍ഡ് ബൈഡന്‍ പുനരാരംഭിച്ചു; കുടിയേറ്റ വിലക്ക് നീക്കി

ട്രംപ് മരവിപ്പിച്ചിരുന്ന ഗ്രീന്‍ കാര്‍ഡ് ബൈഡന്‍ പുനരാരംഭിച്ചു; കുടിയേറ്റ വിലക്ക് നീക്കി

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രാജ്യത്തേക്കുള്ള കുടിയേറ്റ വിലക്ക് നീക്കി. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മരവിപ്പിച്ചിരുന്ന ഗ്രീന്‍ കാര്‍ഡ് പുനരാരംഭിച്ചു.വിലക്ക് അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ബൈഡന്‍ പറഞ്ഞു.

ബൈഡന്റെ തീരുമാനം ഇന്ത്യക്കാരുള്‍പ്പടെ നിരവധി പേര്‍ക്ക് ആശ്വാസമാകും. മാര്‍ച്ച് 31 വരെയായിരുന്നു ട്രംപ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. കൊവിഡ് മൂലമുണ്ടായ തൊഴിലില്ലായ്മ ഉള്‍പ്പടെയുള്ള പ്രതിസന്ധികളില്‍ നിന്ന് അമേരിക്കന്‍ ജനതയെ രക്ഷിക്കാന്‍ വേണ്ടിയാണെന്നായിരുന്നു വിലക്കേര്‍പ്പെടുത്തിയതിന് ട്രംപ് പരഞ്ഞ ന്യായം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.