ടെൽ അവീവ്: ഗാസ വെടി നിര്‍ത്തല്‍ ഉടമ്പടി പ്രകാരം മൂന്ന് ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്. ഇസ്രയേലി ബന്ദികളായ അലക്‌സാണ്ട്രെ സാഷ ട്രൂഫനോവ്, സഗുയി ദെക്കല്‍ - ചെന്‍, ഇയര്‍ ഹോണ്‍ എന്നിവരെയാണ് മോചിപ്പിച്ചത്. മോചിപ്പിച്ച ബന്ദികള്‍ ഇസ്രയേലില്‍ തിരിച്ചെത്തിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചിട്ടുണ്ട്.
വെടിനിര്‍ത്തല്‍ കരാറിലെ പ്രധാ നവ്യവസ്ഥകളിലൊന്നായിരുന്നു ബന്ദി കൈമാറ്റം. ഇത് പ്രകാരം 369 പാലസ്തീന്‍ തടവുകാര്‍ക്ക് പകരമായാണ് ഇസ്രയേലില്‍ നിന്നുള്ള മൂന്ന് ബന്ദികളെ കൈമാറുന്നത്.
ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ ഗാസയില്‍ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ നടന്ന ചര്‍ച്ചകളുടെ ഭാഗമായാണ് ശനിയാഴ്ച തന്നെ മോചിപ്പിക്കാന്‍ ഹമാസും ഇസ്രയേലും കരാറിലെത്തിയത്. വെടിനിര്‍ത്തല്‍ ധാരണ ഇസ്രയേല്‍ ലംഘിക്കുന്നതായി ചൂണ്ടികാട്ടി ബന്ദികളെ ഇനി വിട്ടയയ്ക്കില്ലെന്ന് ഹമാസ് പ്രഖ്യാപിച്ചിരുന്നു. ആവശ്യമായ ഭക്ഷണം, മരുന്ന്, പാര്‍പ്പിട സാമഗ്രികള്‍ തുടങ്ങിയ അടിയന്തര സഹായങ്ങള്‍ വൈകിപ്പിച്ചതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രഖ്യാപനം.
ജൂലായ് 19നാണ് ഇസ്രയേൽ - ഹമാസ് വെടിനിർത്തൽ കരാറിന്റെ 42 ദിവസം നീളുന്ന ആദ്യ ഘട്ടം നിലവിൽവന്നത്. അതനുസരിച്ച് 33 ബന്ദികളെ ഹമാസും രണ്ടായിരത്തോളം പാലസ്തീൻ തടവുകാരെ ഇസ്രയേലും വിട്ടയയ്ക്കണം. അടുത്തിടെ 21 ബന്ദികളെ ഹമാസ് കൈമാറിയപ്പോൾ 730-ലേറെ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.