കാട്ടുതേനീച്ചയുടെ കുത്തേറ്റ് കണ്ണൂരില്‍ വയോധികന്‍ മരിച്ചു

കാട്ടുതേനീച്ചയുടെ കുത്തേറ്റ് കണ്ണൂരില്‍ വയോധികന്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ കോളയാട് കാട്ടുതേനീച്ചയുടെ കുത്തേറ്റ് വയോധികന്‍ മരിച്ചു. ആലച്ചേരി സ്വദേശി ഗംഗാധരന്‍ (68) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പച്ചക്കറി തോട്ടത്തില്‍വച്ചാണ് തേനീച്ചയുടെ ആക്രമണത്തിന് ഇരയായത്.

വീടിനടുത്തുള്ള പച്ചക്കറി തോട്ടത്തില്‍ കൃഷി പണിയില്‍ ഏര്‍പ്പെടുന്നതിനിടെയാണ് കാട്ടു തേനീച്ച കുത്തിയത്. തുടര്‍ന്ന് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.