ഫ്രാന്‍സിസ് മാർപാപ്പയുടെ ആരോഗ്യ നിലയിൽ പുരോഗതി; പനി കുറഞ്ഞു, ശ്വാസ തടസവും നീങ്ങി

ഫ്രാന്‍സിസ് മാർപാപ്പയുടെ ആരോഗ്യ നിലയിൽ പുരോഗതി; പനി കുറഞ്ഞു, ശ്വാസ തടസവും നീങ്ങി

വത്തിക്കാൻ സിറ്റി: ബ്രോങ്കൈറ്റിസിനെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യ നിലയില്‍ പുരോഗതി. പരിശോധന ഫലങ്ങളില്‍ അപകടകരമായ പ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

മാർപാപ്പ ഇന്നലെ രാത്രി നന്നായി ഉറങ്ങിയതായും പനി ഭേദമായതായും ആശുപത്രി അധികൃതർ പറഞ്ഞു. കാല്‍മുട്ട്, ഇടുപ്പ് വേദന, വന്‍കുടല്‍ വീക്കം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളും പാപ്പ നേരിടുന്നുണ്ട്. ഇതിനുള്ള ചികിത്സകള്‍ തുടരുന്നതായും അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.

റോമിലെ ജെമെല്ലിയിലാണ് മാര്‍പാപ്പ ചികിത്സയില്‍ കഴിയുന്നത്. ആരോഗ്യനില മോശമായതോടെയാണ് വെള്ളിയാഴ്ച രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി വിവിധതരത്തിലുള്ള ശ്വാസകോശ രോ​ഗങ്ങൾ മാർപാപ്പ നേരിടുന്നുണ്ട്.

മാർപാപ്പയുടെ യൗവന കാലത്ത് ശ്വാസകോശത്തിന്റെ ഒരു ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വന്നിരുന്നു. അതിന് ശേഷം നിരവധി രോ​ഗങ്ങൾ മാർപാപ്പയെ അലട്ടി. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് വീൽചെയറിലാണ് മാർപാപ്പയുടെ സഞ്ചാരം. വീൽചെയറിൽ തുടരുന്നതിനിടെ രണ്ട് തവണ വീണ് പരിക്കേൽക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.