ഉദ്ഘാടന പോരാട്ടം കൊല്‍ക്കത്തയും ബംഗളൂരുവും തമ്മില്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍.
ന്യൂഡല്‍ഹി: 2025 ഐപിഎല്‍ ക്രിക്കറ്റ് മത്സരങ്ങളുടെ ഫിക്‌സ്ചര്‍ പുറത്തു വിട്ടു. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മിലാണ് ആദ്യ മത്സരം. മാര്‍ച്ച് 22 ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇരു ടീമുകളും ഏറ്റുമുട്ടും.
രണ്ടാം ദിവസം ചെന്നൈയില്‍ നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. രാജസ്ഥാന്‍ റോയല്‍സാണ് കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ എതിരാളികള്‍. മാര്‍ച്ച് 23 ന് ഹൈദരാബാദിലാണ് മത്സരം. മെയ് 25 നാണ് ഫൈനല്‍.
13 വേദികളിലായി 74 മത്സരങ്ങള്‍ നടക്കും. 10 ടീമുകളെ പ്രതിനിധീകരിക്കുന്ന നഗരങ്ങള്‍ക്ക് പുറമേ വിശാഖപട്ടണം, ഗുവാഹാട്ടി, ധര്‍മശാല, എന്നിവിടങ്ങളിലും മത്സരങ്ങള്‍ അരങ്ങേറും. ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിംഗ്സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ അവരുടെ ഏതാനും ഹോം മത്സരങ്ങള്‍ ഈ വേദികളില്‍ കളിക്കും.
മെയ് 18 നാണ് ലീഗ് ഘട്ടം അവസാനിക്കുക. പ്ലേ ഓഫുകള്‍ ഹൈദരാബാദിലും കൊല്‍ക്കത്തയിലുമായി നടക്കും. ക്വാളിഫയര്‍ ഒന്നും എലിമിനേറ്ററും ഹൈദരാബാദിലും ക്വാളിഫയര്‍ രണ്ടും ഫൈനലും കൊല്‍ക്കത്തയിലും നടക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.