അബുദാബി: ദുബായിലെ വാടക നിയമങ്ങളിൽ വ്യക്തത വരുത്തി ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ്. വാടക കൂട്ടുന്നതിന് മുമ്പ് കെട്ടിട ഉടമകൾ വാടകക്കാർക്ക് 90 ദിവസത്തെ നോട്ടീസ് നൽകണമെന്ന് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. പുതിയ സ്മാർട്ട് റെന്റൽ ഇൻഡക്സ് പ്രകാരം വാടക നിരക്ക് വർധിക്കുമെങ്കിലും ഈ നോട്ടീസ് നിർബന്ധമാണ്. കരാർ പുതുക്കാത്ത സാഹചര്യത്തിലും ഈ നിയമം ബാധകമാണ്.
പഴയ റെന്റല്‍ ഇൻഡക്‌സില്‍ വാടക നിരക്ക് കൂടുകയും പുതിയതില്‍ മാറ്റമില്ലാതെ തുടരുകയും ചെയ്യും എന്നാണെങ്കിൽ കരാര്‍ പുതുക്കിയ വര്‍ഷം അനുസരിച്ചായിരിക്കും പിന്നീടുള്ള വാടക തീരുമാനിക്കുക. 2025ല്‍ ആണ് കരാര്‍ പുതുക്കിയതെങ്കില്‍ പുതിയ റെന്റല്‍ ഇന്‍ഡക്‌സ് ആയിരിക്കും നടപ്പാക്കുക.
ഇതിനിടെ പ്രവാസി ഇന്ത്യക്കാർക്ക് യുഎഇ വിസാ നയത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ആറ് രാജ്യങ്ങളുടെ വിസയുള്ള ഇന്ത്യക്കാർക്കും ഇനി യുഎഇയിൽ ഓൺ അറൈവൽ വിസ ലഭിക്കും. വാടക നിയമങ്ങളിലെ വ്യക്തതയും വിസാ ഇളവുകളും പ്രവാസികൾക്ക് സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.