നരഭോജി പ്രയോഗം മാറ്റി ശശി തരൂര്‍; സിപിഎം അക്രമ രാഷ്ട്രീയത്തെ വിമര്‍ശിച്ച് മയപ്പെടുത്തി പുതിയ പോസ്റ്റ്

നരഭോജി പ്രയോഗം മാറ്റി ശശി തരൂര്‍; സിപിഎം അക്രമ രാഷ്ട്രീയത്തെ വിമര്‍ശിച്ച് മയപ്പെടുത്തി പുതിയ പോസ്റ്റ്

തിരുവനന്തപുരം: സിപിഎം അക്രമ രാഷ്ട്രീയത്തെ വിമര്‍ശിച്ച് ആദ്യം പങ്കുവച്ച ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ മാറ്റം വരുത്തി ശശി തരൂര്‍ എംപി.

പെരിയയില്‍ കൊല്ലപ്പെട്ട ശരത് ലാലിനും കൃപേഷിനും പ്രണാമം അര്‍പ്പിച്ച് പങ്കുവച്ച എഫ്.ബി പോസ്റ്റിലെ നരഭോജി പ്രയോഗമാണ് തരൂര്‍ മാറ്റിയത്. 'സിപിഎം നരഭോജികള്‍ കൊലപ്പെടുത്തിയ കൂടപ്പിറപ്പുകള്‍' എന്നായിരുന്നു ആദ്യ പോസ്റ്റ്.

കെപിസിസിയുടെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജില്‍ വന്ന പോസ്റ്റര്‍ പങ്കുവെക്കുകയാണ് തരൂര്‍ ചെയ്തത്. എന്നാല്‍ പോസ്റ്റര്‍ മണിക്കൂറുകള്‍ക്കകം തരൂര്‍ നീക്കം ചെയ്തു. പകരമിട്ട പോസ്റ്റില്‍ സിപിഎം നരഭോജികള്‍ എന്ന പരാമര്‍ശം ഇല്ലായിരുന്നു. ജനാധിപത്യ രാഷ്ട്രീയത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് അക്രമം പരിഹാരമല്ലെന്ന വാചകത്തോടെയാണ് മാറ്റം.

കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തില്‍ തരൂര്‍ എഴുതിയ ലേഖനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും സംസ്ഥാന വ്യവസായ വകുപ്പിനെയും പുകഴ്ത്തിയുള്ള പ്രസ്താവന ഏറെ വിവാദമായിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.