റഷ്യന്‍ ബിയര്‍ ബോട്ടിലില്‍ മഹാത്മ ഗാന്ധിയുടെ ചിത്രം; റഷ്യയോട് വിശദീകരണം തേടി ഇന്ത്യ

റഷ്യന്‍ ബിയര്‍ ബോട്ടിലില്‍ മഹാത്മ ഗാന്ധിയുടെ ചിത്രം; റഷ്യയോട് വിശദീകരണം തേടി ഇന്ത്യ

മോസ്‌കോ: റഷ്യന്‍ ബിയര്‍ ബോട്ടിലില്‍ മഹാത്മ ഗാന്ധിയുടെ ചിത്രം. റഷ്യന്‍ ബ്രാന്‍ഡായ റിവോര്‍ട്ട് നിര്‍മിച്ച ടിന്നുകളുടെ ചിത്രങ്ങള്‍ ഒഡിഷ മുന്‍ മുഖ്യമന്ത്രി നന്ദിനി സത്പതി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു. ഇക്കാര്യത്തില്‍ റഷ്യയോട് വിശദീകരണം തേടിയ ഇന്ത്യ, വിഷയത്തില്‍ ഉടന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.

മദ്യവും മഹാത്മ ഗാന്ധിയും തമ്മിലെന്താണ് ബന്ധമെന്ന് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ കമന്റ് ചെയ്തു. അദേഹം മദ്യപാനിയായിരുന്നില്ല. ബിയര്‍ ബോട്ടിലുകളിലെ മഹാത്മ ഗാന്ധിയുടെ ചിത്രം എത്രയും പെട്ടന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നത്.

ഇത് കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ മൂല്യങ്ങള്‍ക്കും അപമാനകരമാണെന്ന് ചിലര്‍ കുറിച്ചു. ഇന്‍സ്റ്റഗ്രാമിലാണ് ഈ ചിത്രം വ്യാപകമായി പ്രചരിക്കുന്നത്.

2019 ല്‍ ഇസ്രയേലിന്റെ 71-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മഹാത്മ ഗാന്ധിയുടെ ചിത്രം മദ്യ കുപ്പികളില്‍ ആലേഖനം ചെയ്തതിരുന്നു. ഇത് പിന്നീട് വിവാദമായതിനെ തുടര്‍ന്ന് ഇസ്രയേല്‍ കമ്പനി വിമര്‍ശനം നേരിടുകയും ചെയ്തു.

2015 ല്‍ സമാനമായി അമേരിക്കന്‍ മദ്യനിര്‍മാണ കമ്പനിയും ഗാന്ധിജിയുടെ ചിത്രം മദ്യക്കുപ്പകളില്‍ ആലേഖനം ചെയ്തതിനെ തുടര്‍ന്ന് ക്ഷമാപണം നടത്തേണ്ടി വന്നിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.