ദുബായ്: പ്രോസ്പെര എന്ന പേരില്‍ പുതിയ എന്‍ആര്‍ഇ സേവിങ്‌സ് അക്കൗണ്ട് ആരംഭിച്ച് ഫെഡറല്‍ ബാങ്ക്. 60 ലക്ഷം രൂപയുടെ കോംപ്ലിമെന്ററി ഇന്‍ഷ്വറന്‍സ് ആനുകൂല്യങ്ങളും എയര്‍പോര്‍ട്ട് ലോഞ്ച് ആക്‌സസും ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തിന് റിവാര്‍ഡ് പോയിന്റുകളും ഉള്‍പ്പെടെ അനേകം ആനുകൂല്യങ്ങളും ഇതിനുണ്ടെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
പ്രവാസികള്‍ക്ക് അനുയോജ്യമായ വിധത്തില്‍ രൂപകല്‍പ്പന ചെയ്തതാണ് പ്രോസ്പെര എന്‍ആര്‍ഇ സേവിങ്‌സ് അക്കൗണ്ട്. പ്രാരംഭ ഓഫര്‍ എന്ന നിലയില്‍, തിരഞ്ഞെടുത്ത യാത്രാ പ്ലാറ്റ്ഫോമുകളില്‍ ഫ്ളൈറ്റ്, ഹോട്ടല്‍ ബുക്കിങുകള്‍ക്ക് 24 ശതമാനം വരെ കിഴിവ് ലഭ്യമാണ്.
2024 സെപ്റ്റംബറില്‍ ചുമതലയേറ്റെടുത്ത ശേഷം ഫെഡറല്‍ ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ കെ.വി.എസ് മണിയന്‍ അന്താരാഷ്ട്ര തലത്തില്‍ നടത്തിയ ആദ്യ പത്രസമ്മേളനത്തിലാണ് പ്രോസ്പെര അവതരിപ്പിച്ചത്. ഗള്‍ഫ് മേഖലയിലെ പ്രവാസി സമൂഹവുമായി ഫെഡറല്‍ ബാങ്കിനുള്ള സുദൃഢമായ ബന്ധത്തെക്കുറിച്ച് അദേഹം എടുത്തു പറഞ്ഞു.
'ഏഴ് പതിറ്റാണ്ടിലധികമായി ലോകമെമ്പാടുമുള്ള പ്രവാസികളുടെ സാമ്പത്തിക അഭിലാഷങ്ങള്‍ സഫലീകരിക്കാനും നാടുമായുള്ള ആത്മ ബന്ധം കാത്തു സൂക്ഷിക്കാനും സഹായിക്കുന്ന ഒരു വിശ്വസ്ത പങ്കാളിയാണ് ഫെഡറല്‍ ബാങ്ക്'- കെ.വി.എസ് മണിയന്‍ പറഞ്ഞു.
ബാങ്കിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഡെപ്പോസിറ്റ്‌സ്, വെല്‍ത്ത്് ആന്‍ഡ് ബാന്‍കാ കണ്‍ട്രി ഹെഡുമായ ജോയ് പി.വി, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബ്രാഞ്ച് ബാങ്കിങ് ഹെഡുമായ ഇക്ബാല്‍ മനോജ്, അബുദാബിയിലെ ചീഫ് റെപ്രസന്റേറ്റീവ് ഓഫീസര്‍ അരവിന്ദ് കാര്‍ത്തികേയന്‍, ദുബായിലെ ചീഫ് റെപ്രസന്റേറ്റീവ് ഓഫീസര്‍ ഷെറിന്‍ കുര്യാക്കോസ് തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥരും മണിയന് ഒപ്പമുണ്ടായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.