ചെന്നൈ: കോവിഡ് സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ഒൻപത്, പത്ത്, പതിനൊന്ന് ക്ലാസുകളിലെ കുട്ടികള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ ഓള്‍ പാസ് പ്രഖ്യാപിച്ചു. '2020-21 അക്കാദമിക് വര്‍ഷത്തേക്കാണ് ഓള്‍ പാസ് ബാധകമാവുക. ഈ ക്ലാസുകളിലെ എല്ലാ കുട്ടികളേയും പരീക്ഷ ഇല്ലാതെ അടുത്ത ക്ലാസുകളിലേക്ക് ജയിപ്പിക്കും.
കോവിഡിന്റെ അസാധാരണ സാഹചര്യം പരിഗണിച്ചാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി കെ പളനിസ്വാമി വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷം മുഴുന്‍ സര്‍ക്കാര്‍ നേതൃത്വത്തിലുള്ള ടിവി ചാനലിലൂടെയായിരുന്നു ക്ലാസ് നടത്തിയിരുന്നത്. അധ്യാപകരുടേയും വിദ്യാര്‍ഥികളുടേയും ബുദ്ധിമുട്ട് പരിഗണിച്ച് സിലബസും കുറച്ചിരുന്നു.
2020 മാര്‍ച്ച് 20നാണ് സംസ്ഥാനത്ത് സ്‌കൂളുകള്‍ അടച്ചിട്ടത്. തുടര്‍ന്ന് ജനുവരിയില്‍ 10, 12 ക്ലാസുകളിലെ കുട്ടികള്‍ക്ക് മാത്രം ക്ലാസുകൾ പുനരാരംഭിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.