ഏകദിന ക്രിക്കറ്റില്‍ 11,000 റണ്‍സ്! സച്ചിനെ മറികടന്ന് രോഹിത് ശര്‍മ; നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യക്കാരന്‍

ഏകദിന ക്രിക്കറ്റില്‍ 11,000 റണ്‍സ്! സച്ചിനെ മറികടന്ന് രോഹിത് ശര്‍മ; നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യക്കാരന്‍

ദുബായ്: ഏകദിന ക്രിക്കറ്റില്‍ 11,000 റണ്‍സ് നേട്ടവുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ചാംപ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലായിരുന്നു ചരിത്ര നേട്ടം. മത്സരത്തില്‍ 36 പന്തില്‍ നിന്ന് താരം 41 റണ്‍സ് നേടി. സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടന്നാണ് അതിവേഗം 11,000 ക്ലബില്‍ എത്തുന്ന രണ്ടാമത്തെ താരമായത്.

വിരാട് കോഹ്‌ലിയാണ് അതിവേഗം ഈ നേട്ടം കൈവരിച്ച താരം. 222 മത്സരങ്ങളില്‍ നിന്നാണ് കോഹ്‌ലി 11,000 റണ്‍സ് നേടിയത്. 261 മത്സരങ്ങളില്‍ നിന്നാണ് രോഹിതിന്റെ നേട്ടം. സച്ചിന്‍ 276 മത്സരങ്ങളില്‍ നിന്നും റിക്കി പോണ്ടിങ് 286 മത്സരങ്ങളില്‍ നിന്നും സൗരവ് ഗാംഗുലി 288 മത്സരങ്ങളില്‍ നിന്നും ജാക്വിസ് കാലിസ് 293 മത്സരങ്ങളില്‍ നിന്നുമാണ് ഈ നേട്ടം കൈവരിച്ചത്.

11,000 ക്ലബില്‍ എത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. 2007 ല്‍ അയര്‍ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ച രോഹിതിന്റെ 260 മത്സരങ്ങളില്‍ നിന്നായി 10,987 റണ്‍സ് നേടിയിരുന്നു. അടുത്തിടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ രണ്ടാമന്‍ എന്ന നേട്ടവും രോഹിത് കൈവരിച്ചിരുന്നു. ക്രിസ് ഗെയ്ലിനെ മറികടന്നായിരുന്നു രോഹിതിന്റെ നേട്ടം. ഇനി പാക് താരം അഫ്രീദി മാത്രമാണ് മുന്നിലുള്ളത. ഓപ്പണര്‍ എന്ന നിലയില്‍ ഇന്ത്യയ്ക്കായി കുടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും രോഹിത് സ്വന്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.