പെൻസിൽവാനിയ: പെൻസിൽവാനിയയിലെ യുപിഎംസി മെമ്മോറിയൽ ആശുപത്രിയിൽ വെടിവയ്പ്പ്. അക്രമിയും പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. ആശുപത്രി ജീവനക്കാർ ഉൾപ്പെടെ നിരവധി പേർക്ക് വെടിയേൽക്കുകയും ചെയ്തു.
പൊലീസ് അക്രമിയെ വെടിവച്ച് വീഴ്ത്തി. സംഭവത്തിൽ അക്രമിയുടെ വെടിയേറ്റ് ഒരു ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും ചെയ്തു. ആശുപത്രിയിലെ ഒരു ഡോക്ടർ, ഒരു നഴ്‌സ്, എന്നിവരുൾപ്പെടെ മൂന്ന് ആശുപത്രി ജീവനക്കാർക്കും രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.
ആർക്ക് ഏഞ്ചൽ - ഓർട്ടിസ് (49) എന്ന വ്യക്തിയാണ് അക്രമിയെന്ന് പൊലീസ് അറിയിച്ചു. പൊലീസ് എത്തുമ്പോൾ ഇയാൾ ഒരു വനിതാ സ്റ്റാഫ് അംഗത്തെ തോക്കിൻ മുനയിൽ നിർത്തിയിരിക്കുകയായിരുന്നു. വെസ്റ്റ് യോർക്ക് ബറോ പോലീസ് ഡിപ്പാർട്ട്‌മെന്റിലെ ആൻഡ്രൂ ഡുവാർട്ടെ എന്ന ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.