വെളളിയാഴ്ച ഭാരത് ബന്ദ്; കേരളത്തില്‍ ബാധകമല്ലെന്ന് വ്യാപാര സംഘടനകള്‍

 വെളളിയാഴ്ച ഭാരത് ബന്ദ്;  കേരളത്തില്‍ ബാധകമല്ലെന്ന്  വ്യാപാര സംഘടനകള്‍

തിരുവനന്തപുരം: ഇന്ധനവിലക്കയറ്റം, ജിഎസ്ടി, ഇവേബില്‍ എന്നിവയില്‍ പ്രതിഷേധിച്ച് ഡല്‍ഹി ആസ്ഥാനമായുളള കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് വെളളിയാഴ്ച പ്രഖ്യാപിച്ച ഭാരത് ബന്ദ് കേരളത്തിലുണ്ടാകില്ല. കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കെ. സേതുമാധവന്‍ അറിയിച്ചു. മറ്റ് സംഘടനകള്‍ നിലപാട് അറിയിച്ചിട്ടില്ല.

ഇവരും സമരത്തില്‍ പങ്കെടുക്കില്ലെന്നാണ് ലഭ്യമായ വിവരം. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഓള്‍ ഇന്ത്യ ട്രാന്‍സ്പോര്‍ട് വെല്‍ഫെയര്‍ അസോസിയേഷന്‍( എ.ഐ.ടി.ഡബ്ലിയു.എ) സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ലോറി ഉടമകളുടെ സംഘടനയായ ലോറി ഓണേഴ്സ് ഫെഡറേഷന്‍ പണിമുടക്കില്‍ പങ്കെടുക്കില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.