തോല്‍വിയോടെ ബെംഗ്ളുരു യാത്ര പറഞ്ഞു; കേരള ബ്ലാസ്റ്റേഴ്സ് വിട പറയാനെത്തും

തോല്‍വിയോടെ ബെംഗ്ളുരു യാത്ര പറഞ്ഞു; കേരള ബ്ലാസ്റ്റേഴ്സ് വിട പറയാനെത്തും

വാസ്‌കോ : മുന്‍ ചാമ്പ്യന്മാരായ ബെംഗ്ളുരു എഫ്.സി, ഐ.എസ്.എല്‍ സീസണുകളിലെ ഏറ്റവും മോശംപ്രകടനം കാഴ്ചവെച്ചു കൊണ്ട് തോല്‍വിയുമായി വിടപറഞ്ഞു. അവസാന മത്സരത്തില്‍ ബെംഗ്ളുരുവിനെ ജാംഷെഡ്പൂര്‍ എഫ്.സി രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഇതോടെ ബെംഗ്ളുരുവിനെ പിന്നിലാക്കി ആറാം സ്ഥാനത്തേക്കു മുന്നേറിയ ജാംഷെഡ്പൂര്‍ ഏഴാം ജയത്തോടെ വിടവാങ്ങി.

ജാംഷെഡ്പൂര്‍ മൂന്നു ഗോളുകളും നേടിയത് ആദ്യ പകുതിയിലും ബെംഗ്ളുരുവിന്റെ രണ്ടു ഗോളുകളും ര്ണ്ടാം പകുതിയിലും. ഐഎസ്എല്‍ ഏഴാം സീസണിനോട് ഗുഡ്ബൈ പറയുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് അവസാന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെ നേരിടും. ജയിച്ചാല്‍ നോര്‍ത്ത് ഈസ്റ്റിനു എഫ്.സി ഗോവയെ പിന്നിലാക്കി മൂന്നാം സ്ഥാനത്തെത്താം. വിടപറയല്‍ മത്സരത്തില്‍ ബെംഗ്ളുരു കളി ഗൗരവമായി എടുക്കാതെ തട്ടിക്കൂട്ടിയ ടീമിനെയാണ് ഇറക്കിത്. ആറ് മാറ്റങ്ങളുമായി വന്ന ബെംഗ്ളുരുവിനു ഈ അലംഭാവം ഈ സീസണിലെ എട്ടാം തോല്‍വിക്കു വഴിയൊരുക്കി.

ഐ.എസ്.എല്ലിന്റെ ചരിത്രത്തില്‍ ബെംഗ്ളുരുവിന്റെ ഏറ്റവും മോശം സീസണ്‍ ആണിത്. ആദ്യമായാണ് ബെംഗ്ളുരു പ്ലേ ഓഫ് കാണാതെ പുറത്താകുന്നത്. മറുവശത്ത് ജാംഷെഡ്പൂര്‍ പതിവ് പോലെ പ്ലേ ഓഫ് കാണാതെ ഈ സീസണിലും ഗുഡ്ബൈ പറഞ്ഞു. മുന്‍ നിരയില്‍ സുനില്‍ ഛെത്രിക്ക് വേണ്ടത്ര പിന്തുണ കിട്ടാതെ വന്നതാണ് ഈ ദയനീയ നിലയ്ക്ക് പ്രധാന കാരണം. മിക്കുവിന്റെ അഭാവം ബെംഗ്ളുരുവിന്റെ ആക്രമണത്തിന്റെ മുനയൊടിച്ചു. പ്രതിരോധത്തിലും ബെംഗ്ളുരു പൂര്‍ണ പരാജയമായി ഒന്നാം പകുതിയില്‍ മാത്രം 15 ഗോളുകളാണ് ബെംഗ്ളുരു വഴങ്ങിയത്.

ഈ സീസണില്‍ മൊത്തം 28 ഗോളുകളും. ഈ തോല്‍വിക്കിടെ ക്യാപ്റ്റന്‍ സുനില്‍ ഛെത്രിയക്ക്് ബെംഗ്ളുരുവിനു വേണ്ടി 100 ാമത്തെ ഗോള്‍ നേടാനായി എന്നതാണ് ഏക ആശ്വാസം. ബെംഗ്ളുരുവിന്റെ പരിതാപകരമായ നിലയെ ജാംെഷ്ഡ്പൂര്‍ പരമാവധി മുതലെടുക്കുന്നതാണ് ആദ്യ പകുതി കണ്ടത്. 16-ാം മിനിറ്റില്‍ ബോക്സിന്റെ പുറത്ത് വലത്തെ മൂലയില്‍ നിന്നും കിട്ടിയ ഫ്രീ കിക്ക് ഐറ്റര്‍ മോണ്‍റോയ് രണ്ടാം പോസ്റ്റിനു മുന്നിലേക്കു അളന്നു കുറിച്ചു നല്‍കി. ഗോള്‍ കീപ്പര്‍ റാള്‍ട്ടെയ്ക്ു ഒരവസരവും നല്‍കാതെ സ്റ്റീവന്‍ എസ്സെ വലയിലക്ക് ഹെഡ്ഡറിലൂടെ തിരിച്ചു വിട്ടു. (10).

ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ പ്രതിരോധനിര താരം എന്ന പദവി ഇതോടെ എസ്സെ നേടി . നാല് ഗോളുകള്‍. 34-ാം മിനറ്റില്‍ ജാംഷെഡ്പൂര്‍ ലീഡുയര്‍ത്തി. ഫറൂഖ് ചൗധരിയില്‍ നിന്നും ലഭിച്ച പന്തുമായി സെമിലെന്‍ ഡെന്‍ഡുന്‍ഗല്‍ നടത്തിയ സോളോ അറ്റാക്കിലൂടെയാണ് രണ്ടാം ഗോള്‍ . ഡെന്‍ഡുന്‍ഗലിനെ തടയാന്‍ ബെംഗ്ളുരു ഡിഫെന്‍ഡര്‍ അജിത് കുമാറിനു കഴിഞ്ഞില്ല. അജിത് കുമാറിനെയും ഓടി വന്ന ഗോള്‍ കീപ്പര്‍ റാള്‍്ട്ടയേയും ഡ്രിബിള്‍ ചെയ്്തു ലെന്‍ ഡെന്‍ഡുന്‍ഗല്‍ വലയിലേക്ക് പ്ലേസ് ചെയ്തു. (20).

41ാം മിനിറ്റില്‍ ജാംഷെഡ്പൂര്‍ മൂന്നാം ഗോളും ബെംഗ്ളുരുവിന്റെ വലയിലെത്തിച്ചു. ആദ്യ ഗോളിന്റെ ആവര്‍ത്തനമായി മൂന്നാം ഗോള്‍ ഗ്രാന്‍ഡെയെ സുരേഷ് വാങ്ജാം ഫൗള്‍ ചെയതതിനെ തുടര്‍ന്നു ലഭിച്ച ഫ്രീ കിക്കാണ് ഗോളായി മാറിയത് . ബോക്സിനു മുന്നില്‍ നിന്നും മോണ്‍റോയ് എടുത്ത ഫ്രി കിക്ക് ഒന്നാം പോസ്റ്റിനു മുന്നിലേക്കു കുതിച്ചെത്തിയ ഡേവിഡ് ഗ്രാന്‍ഡെ ഫ്ളിക്കിങ് ഹെഡ്ഡറിലൂടെ രണ്ടാം പോസ്റ്റ് ലക്ഷ്യമാക്കുമ്പോള്‍ ബെംഗ്ളുരു ഗോള്‍ കീപ്പര്‍ റാള്‍ട്ട മുട്ടില്‍ നില്‍ക്കുന്ന കാഴ്ച ദയനീയമായി.

ഡേവിഡ് ഗ്രാന്‍ഡെയുടെ ഈ സീസണിലെ ആദ്യ ഗോളാണ് ഇതിലൂടെ കുറിക്കപ്പെട്ടത്. (30). ഗുര്‍പ്രീതിന്റെ പകരക്കാരനായി വന്ന ഉയരം കുറഞ്ഞ റാള്‍ട്ട പൂര്‍ണ പരാജയമായി. ജാംഷെഡ്പൂരിനു ഇതോടെ ഗോള്‍ വര്‍ഷം എളുപ്പമായി. ഇടവേളയ്ക്ക് പിരിയുമ്പോള്‍ ജാംഷെഡ്പൂര്‍ 3-0നു മുന്നില്‍. കൂടുതല്‍ നാണക്കേട് ഒഴിവാക്കാന്‍ രണ്ടാം പകുതിയില്‍ ബെംഗ്ളുരു കോച്ച് നൗഷാദ് മൂസ എറിക് പാര്‍ത്താലു, ഫ്രാന്‍സിസ്‌കോ ഗോണ്‍സാല്‍വസ് എന്നിവരെ കൊണ്ടു വന്നു. ഈ മാറ്റം തോല്‍വിയുടെ ഭാരം കുറക്കാനായി. ഇവരില്‍ പകരക്കാരനായി വന്ന സ്പാനീഷ് ഡിഫെന്‍ഡര്‍ ഫ്രാന്‍ ഗോണ്‍സാല്‍വസ് തന്റെ വരവിനു അടിവരയിട്ടു ബെംഗളുരുവിനു ആദ്യ ഗോള്‍ നേടിക്കൊടുത്തു.

ത്രോ ഇന്നില്‍ നിന്നും കുത്തി ഉയര്‍ന്ന പന്ത് രണ്ടാം പോസ്റ്റിനു സമീപം മാര്‍ക്ക് ചെയ്യാതെ നിന്ന ഫ്രാന്‍സിസ്‌കോ ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു (31). 71ാം മിനിറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛെത്രിയുടെ 100-ാം ഗോള്‍ പിറന്നു. വലത്തെ കോര്‍ണര്‍ ഫ്്ളാഗിനു മുന്നില്‍ നിന്നും കാബ്രയുടെ ക്രോസ് സുനില്‍ ഛെത്രി ഹെഡ്ഡറിലൂടെ നെറ്റിലെത്തിച്ചു (32). രണ്ട് ഡിഫെന്‍ഡര്‍മാരെ മറികടന്നു മിന്നല്‍ വേഗത്തിലായിരുന്നു സുനില്‍ ഛെത്രിയുടെ രണ്ടാം പോസിറ്റിലേക്കു തിരിച്ചുവിട്ട ഗോള്‍.

രണ്ടു ഗോള്‍ നേടിക്കഴിഞ്ഞതാടെ ബെംഗ്ളുരു സമനില ഗോളിനു സമ്മര്‍ദ്ദം ചെലുത്തിത്തുടങ്ങി. നിരവധി അവസരങ്ങള്‍ ഛെത്രിയ്ക്കും ബെംഗ്ളുരുവിനും ലഭിച്ചുവെങ്കിലും സമനില ഗോള്‍ അകന്നുപോയി. ജാംഷെഡ്പൂരിന്റെ രണ്ട് ഗോളുകള്‍ക്ക് വഴിയൊരക്കിയ മിഡ് ഫീല്‍ഡര്‍ ഐറ്റര്‍ മോണ്‍റോയ് കളിയിലെ താരമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.