'മാർപാപ്പ രാത്രി നന്നായി ഉറങ്ങി'; ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതിയെന്ന് വത്തിക്കാൻ

'മാർപാപ്പ രാത്രി  നന്നായി ഉറങ്ങി'; ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതിയെന്ന് വത്തിക്കാൻ

വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതിയുണ്ടെന്ന് വത്തിക്കാൻ. ഇന്നലെ രാത്രി പാപ്പ നന്നായി ഉറങ്ങിയെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു. എന്നാൽ പ്രഭാതഭക്ഷണം കഴിച്ചോയെന്നുള്ള കാര്യം മാറ്റിയോ ബ്രൂണി വ്യക്തമാക്കിയിട്ടില്ല.

നിലവില്‍ പാപ്പ ശ്വാസതടസം നേരിടുന്നില്ലെന്നും ഓക്സിജൻ നൽകുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചു. രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം പാപ്പക്ക് കുറവാണെന്ന് പരിശോധനയിൽ തെളിഞ്ഞതായി വത്തിക്കാൻ പറഞ്ഞു. രണ്ട് യൂണിറ്റ് രക്തം നല്‍കിയതോടെ മാര്‍പാപ്പയുടെ ഹീമോഗ്ലോബിൻ്റെ അളവ് ഉയർന്നു.

വൃക്കസംബന്ധമായ ചില പ്രശ്നങ്ങളും പാപ്പ നേരിടുന്നുണ്ട്. ഇന്നലെ വിശുദ്ധ കുർബാന അര്‍പ്പണത്തില്‍ പാപ്പ പങ്കെടുത്തുവെന്നും വത്തിക്കാന്‍ അറിയിച്ചു. ക്ലിനിക്കൽ സാഹചര്യത്തിൻ്റെ സങ്കീർണതയും ചികിത്സകളില്‍ ഫലങ്ങൾ കാണിക്കുന്നതിന് ആവശ്യമായ സമയവും കണക്കിലെടുത്ത് ചികിത്സ നീളുമെന്നാണ് പുറത്തുവരുന്ന വിവരം.

സ്വന്തം ആരോഗ്യനില ഗുരുതരമായി തുടരുമ്പോഴും റഷ്യ ആക്രമണം തുടങ്ങി മൂന്ന് വര്‍ഷം പിന്നിടുന്ന ദിനത്തില്‍ ഉക്രെയ്‌നെ ചേര്‍ത്തുപിടിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ആക്രമണം ആരംഭിച്ചതിന്റെ മൂന്നാം വാര്‍ഷിക ദിനം മനുഷ്യകുലത്തിന് മുഴവുന്‍ ലജ്ജാകരവും വേദനാകരവുമായ അവസരമാണെന്ന് വത്തിക്കാന്‍ പ്രസിദ്ധീകരിച്ച പ്രഭാഷണത്തില്‍ പാപ്പ പറഞ്ഞു. എല്ലാ സായുധസംഘര്‍ഷങ്ങളുടെയും ഇരകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം ചെയ്ത പാപ്പ പാലസ്തീന്‍, ഇസ്രയേല്‍, മിഡില്‍ ഈസ്റ്റിലെ എല്ലാ പ്രദേശങ്ങള്‍, കോംഗോയിലെ കീവു, സുഡാന്‍ തുടങ്ങിയ പ്രദേശങ്ങള്‍ക്ക് വേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിക്കുവാന്‍ വിശ്വാസികളോട് ആവശ്യപ്പെട്ടു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.