'പ്രിയപ്പെട്ട പാപ്പ വേഗം സുഖം പ്രാപിക്കട്ടെ, എനിക്ക് അങ്ങയെ കെട്ടിപ്പിടിക്കണം'; മാര്‍പാപ്പയ്ക്ക് ഗെറ്റ് വെല്‍ കാര്‍ഡുകളുമായി കുട്ടികൾ

'പ്രിയപ്പെട്ട പാപ്പ വേഗം സുഖം പ്രാപിക്കട്ടെ, എനിക്ക് അങ്ങയെ കെട്ടിപ്പിടിക്കണം'; മാര്‍പാപ്പയ്ക്ക് ഗെറ്റ് വെല്‍ കാര്‍ഡുകളുമായി കുട്ടികൾ

വത്തിക്കാൻ സിറ്റി: ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പക്ക് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് ലോകം മുഴുവനും. ഫ്രാന്‍സിസ് മാര്‍പാപ്പ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്നെഴുതിയ ഗെറ്റ് വെല്‍ കാര്‍ഡുകൾ കുട്ടികൾ പാപ്പായക്ക് അയച്ചു. കാർഡുകളെല്ലാം മാർപാപ്പ സ്വീകരിച്ചു.

വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസിന്റെ ചിത്രവും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ മാര്‍പാപ്പ തുറക്കുന്നതിന്റെ ത്രീഡി ചിത്രങ്ങളുമൊക്കെ ആശംസാ കാര്‍ഡുകളിൽ നിറയുന്നുണ്ട്.


കുട്ടികൾ വരച്ച ചിത്രങ്ങൾ

'പ്രിയപ്പെട്ട പോപ്പ്, അങ്ങ് വേഗം സുഖം പ്രാപിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അപ്പോള്‍ എനിക്ക് അങ്ങയെ കെട്ടിപ്പിടിക്കാന്‍ കഴിയും. ഞാന്‍ നിങ്ങളെ വളരെയധികം സ്‌നേഹിക്കുന്നു'. ഒരു കൊച്ചു പെണ്‍കുട്ടി അയച്ച കാര്‍ഡിലെ വരികള്‍ ഇങ്ങനെയായിരുന്നു. പോപ്പ് പെണ്‍കുട്ടിയുടെ നേരെ കൈ നീട്ടുന്ന ചിത്രം ഉള്‍പ്പെടെയാണ് കുറിപ്പ്.


കുട്ടികൾ വരച്ച ചിത്രങ്ങൾ

അതേ സമയം മാർപാപ്പ മരണപ്പെട്ടെന്ന രീതിയിൽ പ്രചരിക്കുന്ന കുറിപ്പും ചിത്രവും വ്യാജമാണെന്ന് വത്തിക്കാൻ അറിയിച്ചു. യഥാർഥ വിവരങ്ങളും മാർപാപ്പയുടെ ആരോ​ഗ്യ സ്ഥിതിയും സോഷ്യൽ മീഡിയ പേജിലൂടെ തങ്ങൾ തന്നെ പങ്കിടുമെന്നും വത്തിക്കാൻ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.