വത്തിക്കാന്‍ സിറ്റി: ലോകമെങ്ങും മാര്‍പാപ്പയ്ക്കായി പ്രാര്‍ത്ഥനകള്‍ ഉയരുമ്പോള്‍ റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പ വേഗത്തില്‍ സുഖപ്പെടണമെന്ന ഗെറ്റ് വെല്‍ കാര്‍ഡുകളുമായി സ്‌കൂള്‍ കുട്ടികള്‍.
കാര്‍ഡുകളെല്ലാം മാര്‍പാപ്പ സ്വീകരിച്ചു. പരിശുദ്ധ പിതാവ് വേഗം സുഖം പ്രാപിക്കട്ടെയെന്നും സ്നേഹത്തിന്റേയും ശാന്തിയുടേയും ആശംസ അറിക്കുന്നതായും കുട്ടികള്‍ അയച്ച കാര്‍ഡുകളില്‍ പറയുന്നു.

കുട്ടികള്‍ വരച്ച ചിത്രം - എക്‌സ്
'പ്രിയപ്പെട്ട പാപ്പ, അങ്ങ് വേഗം സുഖം പ്രാപിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അപ്പോള്‍ എനിക്ക് അങ്ങയെ കെട്ടിപ്പിടിക്കാന്‍ കഴിയും. ഞാന്‍ അങ്ങയെ വളരെയധികം സ്നേഹിക്കുന്നു'- ഇങ്ങനെയായിരുന്നു ഒരു കൊച്ചു പെണ്‍കുട്ടി അയച്ച കാര്‍ഡിലെ വരികള്‍.
'ഞാന്‍ അങ്ങയെ വളരെയധികം സ്നേഹിക്കുന്നു. അങ്ങ് ഉടന്‍ ആശുപത്രിയില്‍ നിന്ന് പുറത്തു വരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു'- മറ്റൊരു കത്തില്‍ ഒരു കുഞ്ഞ് എഴുതി.

കുട്ടികള്‍ വരച്ച ചിത്രം - എക്‌സ്
വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസിന്റെ ചിത്രവും സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ മാര്‍പാപ്പ തുറക്കുന്നതിന്റെ ത്രീഡി ചിത്രങ്ങളുമൊക്കെ ആശംസാ കാര്‍ഡുകളിലുണ്ട്.
ബ്രോങ്കൈറ്റിസ് അണുബാധയെ തുടര്‍ന്ന് ഫെബ്രുവരി 14 നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദേഹത്തിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.