ഓസ്ട്രേലിയൻ ക്രിസ്ത്യൻ കോൺഫെഡറേഷന്റെ ആഭിമുഖ്യത്തിൽ മാർച്ച് 22 ന് സിഡ്നിയിൽ മ്യൂസിക് ഫെസ്റ്റിവൽ

ഓസ്ട്രേലിയൻ ക്രിസ്ത്യൻ കോൺഫെഡറേഷന്റെ ആഭിമുഖ്യത്തിൽ മാർച്ച് 22 ന് സിഡ്നിയിൽ മ്യൂസിക് ഫെസ്റ്റിവൽ

സിഡ്നി : ഓസ്ട്രേലിയൻ ക്രിസ്ത്യൻ കോൺഫെഡറേഷൻ സംഘടിപ്പിക്കുന്ന ക്രിസ്ത്യൻ മ്യൂസിക് ഫെസ്റ്റിവൽ മാർച്ച് 22ന്. ന്യൂസൗത്ത് വെയിൽസിലെ ഹോൾസ്വർത്ത് സെൻ്റ് ക്രിസ്റ്റഫർ കത്തോലിക്ക ദേവാലയത്തിൽ നടക്കുന്ന പരിപാടിക്കുള്ള ഒരുക്കങ്ങൾ പുരോ​ഗമിക്കുന്നു. മാർച്ച് 22 ശനിയാഴ്ച വൈകിട്ട് 6.30നും 9 മണിക്കുമാണ് മ്യൂസിക് ഫെസ്റ്റിവലിന്റെ ഷോകൾ അരങ്ങേറുക. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള മികച്ച ​ഗായകരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.

പത്ത് ഡോളറാണ് ഒരു ജനറൽ ടിക്കറ്റിന്റെ വില. ടിക്കറ്റുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണെന്നും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും സംഘാടകർ അറിയിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.