ഹമാസ് നേതാവിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത ഓസ്ട്രേലിയക്കാർക്കെതിരെ നടപടി വേണം; ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ട് പ്രമുഖർ

ഹമാസ് നേതാവിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത ഓസ്ട്രേലിയക്കാർക്കെതിരെ നടപടി വേണം; ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ട് പ്രമുഖർ

മെൽബൺ: ലെബനനിൽ ഹിസ്ബുള്ള നേതാവ് ഹസൻ നസ്രള്ളയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത ഓസ്ട്രേലിയക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആഭ്യന്തരമന്ത്രി ടോണി ബർക്കിനോട് ആവശ്യപ്പെട്ട് മുൻ ഓസ്‌ട്രേലിയൻ പൊലിസ് ഉദ്യോ​ഗസ്ഥൻ അടക്കമുള്ള പ്രമുഖർ. തീവ്രവാദ നേതാവിനോട് ആദരവ് പ്രകടിപ്പിച്ചവർക്കെതിരെ അന്വേഷണം നടത്തണമെന്നാണ് പ്രധാന ആവശ്യം.

ഹിസ്ബുള്ള നേതാവിൻ്റെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ലെബനനിലേക്ക് പോയ ഓസ്‌ട്രേലിയക്കാരെ തടയുന്നതിൽ ധൈര്യം കാണിക്കാനും ഓസ്‌ട്രേലിയക്ക് വേണ്ടി നിലകൊള്ളാനും ആഭ്യന്തര മന്ത്രി ടോണി ബർക്കിനോട് എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ ഷാരി മാർക്സൺ ആവശ്യപ്പെട്ടു.

ടോണി ബർക്കിന് ഓസ്‌ട്രേലിയയ്‌ക്കും ഓസ്‌ട്രേലിയൻ ജനതയ്‌ക്കും വേണ്ടി നിലകൊള്ളാൻ ധൈര്യമുണ്ടെങ്കിൽ ഈ ആളുകൾക്കെതിരെ നടപടിയെടുക്കണമെന്ന് മുൻ ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് ഡിറ്റക്റ്റീവ് സൂപ്രണ്ട് ഡേവിഡ് ക്രെയ്ഗ് പറഞ്ഞു. വ്യക്തികൾ ഓസ്‌ട്രേലിയൻ പൗരന്മാരാണോ, സ്ഥിര താമസക്കാരാണോ എന്ന് അന്വേഷിക്കണം. ഇരട്ട പൗരത്വമുള്ളവരാണെങ്കിൽ ഓസ്‌ട്രേലിയൻ പാസ്‌പോർട്ട് റദ്ദാക്കണമെന്ന് ക്രെയ്ഗ് പറഞ്ഞു.

ലെബനോനിൽ നിന്നുള്ള അവരുടെ തിരിച്ചുവരവ് ഒരു അപകടസാധ്യത ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഒരു ലോക തീവ്രവാദി നേതാവിനെ പരസ്യമായി പിന്തുണയ്ക്കുകയും അവരുടെ മരണത്തിൽ ദുഖിക്കുകയും ചെയ്യുന്ന ഒരാൾ ഓസ്‌ട്രേലിയൻ മൂല്യങ്ങളും മതേതരത്വവും നടപ്പിലാക്കാൻ പോകുന്നില്ല എന്നും അദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.