ഇസ്രയേല്‍ വംശജരായ രോഗികളെ കൊല്ലുമെന്ന വീഡിയോ: രണ്ടാമത്തെ നഴ്സിനെയും അറസ്റ്റ് ചെയ്തു

ഇസ്രയേല്‍ വംശജരായ രോഗികളെ കൊല്ലുമെന്ന വീഡിയോ: രണ്ടാമത്തെ നഴ്സിനെയും അറസ്റ്റ് ചെയ്തു

സിഡിനി: ആശുപത്രിയിലെത്തുന്ന ഇസ്രയേലി വംശജരായ രോഗികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ നഴ്സുമാർക്കെതിരെ കൂടുതൽ നടപടി. പ്രതിയായ 27 കാരനായ അഹ്മദ് റഷാദ് നാദിറിനെ അറസ്റ്റ് ചെയ്തതായി സതർലാൻഡ് പോലീസ് പറഞ്ഞു. കാരിയേജ് സർവീസ് ഉപയോഗിച്ച് ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനും ശ്രമിച്ചതിനും നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

അറസ്റ്റിന് പിന്നാലെ ജാമ്യത്തിൽ വിട്ട പ്രതിയെ ഈ മാസം അവസാനം കോടതിയിൽ ഹാജരാക്കും. ഒരു തമാശയ്ക്ക് പറഞ്ഞ വലിയ അബദ്ധമാണ് സംഭവമെന്നും ഇതില്‍ ഖേദിക്കുന്നതായും നഴ്‌സ് നാദിര്‍ പറഞ്ഞു. വീഡിയോയിൽ പ്രത്യക്ഷപ്പെട്ട മറ്റൊരു നഴ്സായ സാറാ അബു ലെബ്ദെയെ നേരത്തെ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.

ന്യൂ സൗത്ത് വെയിൽസ് നഴ്‌സുമാരുടെ വീഡിയോ വിദേശത്ത് നിന്നും ചിത്രീകരിച്ചതിനാലാണ് കേസ് എടുക്കുന്നതില്‍ കാലതാമസം നേരിട്ടതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നിൽ എത്തിക്കാനായി സ്ട്രൈക്ക് ഫോഴ്‌സ് പേൾ ഡിറ്റക്ടീവുകൾ നടത്തിയ പ്രവർത്തനത്തെ കമ്മീഷണർ കാരെൻ വെബ് അഭിനന്ദിച്ചു. 2023 ഒക്‌ടോബർ ഏഴിന് ഇസ്രയേലിലുണ്ടായ ആക്രമണങ്ങളുടെയും ഗാസയിലെ സംഘർഷത്തിൻ്റെയും പശ്ചാത്തലത്തിൽ ഉയർന്ന കമ്മ്യൂണിറ്റി സംഘർഷങ്ങൾക്ക് മറുപടിയായാണ് ഓസ്ട്രേലിയയിൽ സ്ട്രൈക്ക് ഫോഴ്‌സ് പേൾ രൂപീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.