സമാധാനത്തിനുള്ള നൊബേല്‍ പട്ടികയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും ഡൊണാള്‍ഡ് ട്രംപും; ആകെ ലഭിച്ചത് 338 നാമനിര്‍ദേശങ്ങള്‍

സമാധാനത്തിനുള്ള നൊബേല്‍ പട്ടികയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും ഡൊണാള്‍ഡ് ട്രംപും; ആകെ ലഭിച്ചത് 338 നാമനിര്‍ദേശങ്ങള്‍

വാഷിങ്ടന്‍: സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ നാമനിര്‍ദേശ പട്ടികയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും.

244 വ്യക്തികളും 94 സംഘടനകളും ഉള്‍പ്പെടെ 338 നാമനിര്‍ദേശങ്ങളാണ് ഇത്തവണ ലഭിച്ചതെന്ന് നോര്‍വീജിയന്‍ നൊബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഇതില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, മുന്‍ നാറ്റോ മേധാവി ജെന്‍സ് സ്റ്റോള്‍ട്ടന്‍ ബര്‍ഗ് എന്നിവരുമുണ്ട്.

ഔദ്യോഗിക പട്ടിക 50 വര്‍ഷത്തേക്ക് പുറത്തു വിടരുതെന്നാണ് നിയമമെങ്കിലും നാമനിര്‍ദേശം ചെയ്യാന്‍ യോഗ്യതയുള്ള മുന്‍ നൊബേല്‍ ജേതാക്കള്‍, നിയമ നിര്‍മാതാക്കള്‍, അക്കാദമിക് വിദഗ്ധര്‍, എല്ലാ രാജ്യങ്ങളിലെയും കാബിനറ്റ് മന്ത്രിമാര്‍ എന്നിവര്‍ക്ക് അവരവര്‍ നാമനിര്‍ദേശം ചെയ്തവരുടെ പേരുകള്‍ വെളിപ്പെടുത്താനാകും.

വിവിധ രാഷ്ട്രങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളുടെയും യുദ്ധങ്ങളുടെയും സാഹചര്യത്തില്‍ ലോക സമാധാനത്തിനായി ഫ്രാന്‍സിസ് പാപ്പ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അദേഹം നൊബേല്‍ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടത്.

മധ്യപൂര്‍വ ദേശത്ത് നടത്തിയ സമാധാന പ്രവര്‍ത്തനങ്ങള്‍ക്കാണ് ട്രംപിനെ നാമനിര്‍ദേശം ചെയ്തത്. റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമം നടത്തുന്നതിനിടെയാണ് ഇത്തവണത്തെ ട്രംപിന്റെ നാമനിര്‍ദേശം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.