മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോ​ഗതി; പ്രാർത്ഥിച്ചവർക്ക് നന്ദി പറഞ്ഞുള്ള പാപ്പയുടെ ഓഡിയോ സന്ദേശം പുറത്ത്

മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോ​ഗതി; പ്രാർത്ഥിച്ചവർക്ക് നന്ദി പറഞ്ഞുള്ള പാപ്പയുടെ ഓഡിയോ സന്ദേശം പുറത്ത്

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോ​ഗതി. പ്രാർത്ഥിച്ചവർക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള മാർപാപ്പയുടെ ഓഡിയോ സന്ദേശം വത്തിക്കാൻ പുറത്തുവിട്ടു.

"എന്റെ ആരോഗ്യത്തിനായി സ്ക്വയറിൽ നിങ്ങൾ നടത്തിയ പ്രാർത്ഥനകൾക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ നന്ദി പറയുന്നു, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ" എന്ന് സ്പാനിഷ് ഭാഷയിൽ പാപ്പ പറഞ്ഞു.

ഫിസിക്കൽ തെറപ്പി തുടരുന്നുണ്ടെന്നും മാർപാപ്പക്ക് നിലവിൽ ശ്വാസതടമില്ലെന്നും വത്തിക്കാൻ വ്യക്തമാക്കി. എന്നാൽ ശ്വാസകോശ അണുബാധയ്ക്കുള്ള ചികിത്സ തുടരും. മാർപാപ്പയുടെ ആരോ​ഗ്യനില സ്റ്റേബിളായി തുടരുന്നതിനാൽ അടുത്ത മെഡിക്കൽ ബുള്ളറ്റിൻ ശനിയാഴ്ചയെ ഉണ്ടാകുവെന്ന് ഡോക്ടർമാർ അറിയിച്ചു. ഫെബ്രുവരി 14ന് ആണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.