വാഷിങ്ടണ്‍: ഇറാനുമായി ആണവക്കരാറിന് തയ്യാറാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കരാറില്‍ ഇറാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുമെന്നാണ് പ്രതീക്ഷ. ചര്‍ച്ചയ്ക്ക് തയ്യറാണെന്ന് അറിയിച്ച് ഇറാന് കത്തെഴുതിയതായി ട്രംപ് അറിയിച്ചു. ഫോക്സ് ബിസിനസ് നെറ്റ്വര്‍ക്കിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
നിങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുമെന്നാണ് പ്രതീക്ഷ. കാരണം ഇത് ഇറാന് ഏറെ ഗുണം ചെയ്യും. അവര്‍ക്ക് ആ കത്ത് ആവശ്യമുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും ട്രംപ് അഭിമുഖത്തില്‍ പറഞ്ഞു. ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയ്ക്കാണ് ട്രംപ് കത്തയച്ചത്. എന്നാല്‍, ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് തയ്യാറായിട്ടില്ല.
2015 ല്‍ ഇറാനും അമേരിക്കയും ഉള്‍പ്പെടെയുള്ള ആറ് ലോക ശക്തികള്‍ തമ്മില്‍ ആണവക്കരാറില്‍ ഒപ്പിട്ടിരുന്നു. ബരാക് ഒബാമ പ്രസിഡന്റായിരുന്നപ്പോഴാണ് കരാര്‍ നിലവില്‍ വന്നത്. എന്നാല്‍ 2018 ല്‍ പ്രസിഡന്റായിരിക്കെ ട്രംപ് ഏകപക്ഷീയമായി കരാറില്‍ നിന്ന് പിന്മാറിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.