ന്യൂഡൽഹി : എയർ ഇന്ത്യ വീൽ ചെയർ നൽകാത്തതിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ വീണ് 82കാരിക്ക് ഗുരുതര പരിക്ക്. നേരത്തെ ബുക്ക് ചെയ്ത വീൽ ചെയറിനായി ഒരു മണിക്കൂർ കാത്ത് നിന്നിട്ടും വീൽ ചെയർ നൽകാത്തതിനെ തുടർന്ന് കുടുംബാംഗങ്ങളുടെ സഹായത്തോടെ 82കാരിയായ രാജ് പസ്രിച എഴുന്നേറ്റ് നടന്നപ്പോഴാണ് വീണ് പരിക്കേറ്റത്.
ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽ വീണ് പരിക്കേറ്റ 82കാരിക്ക് പ്രാഥമിക ശുശ്രൂഷ പോലും നൽകിയില്ലെന്ന് അവരുടെ കൊച്ചുമകൾ പ്രതികരിച്ചു. ഏറെ നേരത്തിന് ശേഷമാണ് വീൽ ചെയർ വന്നത്. വീഴ്ചയിൽ ചുണ്ടിൽ നിന്ന് രക്തം വരികയും തലയ്ക്കും മൂക്കിനും പരിക്കേൽക്കുകയും ചെയ്തെന്നും അവർ ആരോപിച്ചു. തന്റെ മുത്തശി രണ്ട് ദിവസമായി ഐസിയുവിൽ ആണെന്നും ശരീരത്തിന്റെ ഇടത് വശത്തിൻ്റെ ശക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നും കൊച്ചുമകൾ പറഞ്ഞു. വിഷയത്തെ സംബന്ധിച്ച് കൊച്ചുമകളായ പാറൂൾ കൻവാർ എക്സിൽ കുറിക്കുകയായിരുന്നു.
ഡൽഹിയിൽ നിന്നും ബെംഗളൂരുവിലേക്ക് പോകുന്ന എയർ ഇന്ത്യ (AI2600) വിമാനത്തിനാണ് ബുക്ക് ചെയ്തതെന്നും, ടിക്കറ്റിൽ വിമാനത്തിലേക്ക് കയറുന്നത് വരെ വിമാനം ആവശ്യമുണ്ടെന്ന് പ്രത്യേകമായി പരാമർശിക്കുകയും ചെയ്തിട്ടുണ്ടെന്നും കൊച്ചുമകളുടെ അഭ്യർഥനയിൽ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.