ദമാസ്ക്കസ്: സിറിയയിൽ സുരക്ഷ സേനയും മുൻ പ്രസിഡൻറ് ബാഷർ അൽ അസദിനെ പിന്തുണയ്‌ക്കുന്നവരും തമ്മിലുള്ള ആഭ്യന്തര യുദ്ധം ലഹളക്ക് വഴി മാറുന്നു. സിറിയയിലെ സാഹചര്യം അങ്ങേയറ്റം ഭയാനകമാണെന്ന് ഐക്യരാഷ്ട്രസഭ വ്യക്കമാക്കുന്നു. യുകെ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സിന്റെ കണക്കനുസരിച്ച് ഇതുവരെ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളിൽ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടുവെന്നാണ്. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നുണ്ട്.
ജിഹാദി ഭീകരർ പുരുഷന്മാരെ നായ്‌ക്കളെപ്പോലെ മുട്ടുകുത്തിച്ച് വെടിവച്ച് കൊല്ലുന്നതിന്റെ വീഡിയോകൾ പുറത്തു വന്നിട്ടുണ്ട്. സിറിയയുടെ പടിഞ്ഞാറൻ തീരത്തുള്ള ബനിയാസിനിൽ ജിഹാദികൾ ആളുകളെ തെരുവിലിറക്കി വെടിവച്ചു കൊല്ലുന്നുണ്ട്.
സ്ത്രീകളെ മർദിക്കുകയും നഗ്നരാക്കി തെരുവിലൂടെ നടത്തുകയും ചെയ്തുവെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ദൃക്‌സാക്ഷി അന്താരാഷ്ട്ര മാധ്യമത്തോട് പറഞ്ഞു. സിറിയയിൽ സ്ത്രീകളെ കൊല്ലുന്നതിന് മുമ്പ് തെരുവുകളിലൂടെ നഗ്നരായി നടത്തിച്ചതായി എഴുത്തുകാരൻ ഒലി ലണ്ടൻ എക്‌സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അക്രമം ഏറ്റവും കൂടുതൽ ബാധിച്ചത് ബനിയാസിൻ പട്ടണത്തിലാണെന്നും എല്ലായിടത്തും മൃതദേഹങ്ങൾ കിടന്നിരുന്നതായും ഒരു നിവാസി പറഞ്ഞു. വീടുകളിൽ, കെട്ടിടങ്ങൾക്ക് മുകളിൽ, തെരുവുകളിൽ എല്ലാം ശവശരീരങ്ങൾ കുന്നുകൂടിയിരുന്നു. പക്ഷേ ആരും മൃതദേഹങ്ങൾ ഏറ്റെടുക്കാൻ തയ്യാറല്ല.
സിറിയയിൽ ക്രിസ്ത്യാനികളെ തിരഞ്ഞ് പിടിച്ച് കൊലപ്പെടുത്തുന്നുണ്ടെന്നും മാധ്യമങ്ങൾ ഇപ്പോൾ പൂർണ്ണമായും നിശബ്ദരാണെന്നും ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ അവകാശപ്പെട്ടു. ക്രിസ്ത്യൻ എമർജൻസി അലയൻസ് ഒരു വീഡിയോ പങ്കുവെക്കുകയും മാധ്യമങ്ങളിൽ കാണിക്കുന്നതിനേക്കാൾ വളരെ മോശമാണ് സ്ഥിതിയെന്ന് എഴുതുകയും ചെയ്തു.
അവർ ന്യൂനപക്ഷങ്ങളെ കൂട്ടത്തോടെയും പരസ്യമായും കൊല്ലുകയാണ്. ഗ്രാമങ്ങളും പട്ടണങ്ങളും നശിപ്പിക്കപ്പെട്ടു. എന്നാൽ ഈ കൊലപാതകങ്ങൾ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നത് വളരെ ആശ്ചര്യകരമാണെന്ന് ഏജൻസി എക്സിൽ പോസ്റ്റ് ചെയ്തത്.
വടക്ക് പടിഞ്ഞാറൻ സിറിയയിലെ തീരദേശ പ്രദേശങ്ങളിലെ സാധാരണക്കാരെ കൊല്ലുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷണർ വോൾക്കർ ടർക്ക് പറഞ്ഞു. സ്ത്രീകൾ, കുട്ടികൾ അടക്കമുള്ള സാധാരണക്കാരായ ആളുകളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്ന് അദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.