വത്തിക്കാൻ സിറ്റി: ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ ജെമെല്ലി ആശുപത്രിയിൽ നടന്ന കൂടിക്കാഴ്ചയിൽ ആർച്ച് ബിഷപ്പ് എഡ്ഗർ പെന പാരയും ഉണ്ടായിരുന്നു.
“സഭയിലെയും ലോകത്തിലെയും ചില സാഹചര്യങ്ങളെക്കുറിച്ച് മാർപാപ്പയുമായി ചർച്ച ചെയ്തു”- കർദിനാൾ പരോളിനുമായുള്ള സന്ദർശനത്തെക്കുറിച്ച് വത്തിക്കാൻ അറിയിച്ചു.
മാർപാപ്പയ്ക്ക് ഒരാഴ്ചയായി സന്ദർശകരെ അനുവദിച്ചിരുന്നില്ല. എന്നാൽ ഏറ്റവും പുതിയ മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കിയ ആരോഗ്യസ്ഥിതിയിലെ നേരിയ പുരോഗതിയുടെ അടിസ്ഥാനത്തിലാണ് ഈ സന്ദർശനം നടത്തപ്പെട്ടത്. കർദിനാൾ പരോളിനും ആർച്ച് ബിഷപ്പ് പെന പാരയും മാർപാപ്പയെ സന്ദർശിക്കുന്നത് ഇത് മൂന്നാം തവണയാണ്.
അതേ സമയം തന്നെ ശുശ്രൂഷിക്കുന്ന ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും രോഗമുക്തിക്കായി പ്രാർഥിക്കുന്നവർക്കും ഫ്രാൻസിസ് മാർപാപ്പ നന്ദി പറഞ്ഞു. ഇന്നലെ യാമ പ്രാർഥനയ്ക്കായി തയാറാക്കിയ സന്ദേശത്തിലാണ് മാർപാപ്പ ഇക്കാര്യം പറഞ്ഞത്.
“ഇവിടെ ദീർഘനാളുകളായി ആശുപത്രിയിൽ കഴിയുന്ന സമയത്ത് സേവനത്തിന്റെ കരുതലും പരിചരണത്തിന്റെ ആർദ്രതയും ഞാൻ അനുഭവിച്ചറിഞ്ഞു. പ്രത്യേകിച്ച് ഡോക്ടർമാരിൽ നിന്നും ആരോഗ്യ പ്രവർത്തകരിൽ നിന്നും. അവർക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയുന്നു’’-മാർപാപ്പ പറഞ്ഞു.
നോമ്പുകാലം നവീകരണത്തിന്റെയും ആത്മീയ വിശുദ്ധീകരണത്തിന്റെയും സമയമാക്കി മാറ്റണമെന്നും ക്രൈസ്തവർക്ക് വിശ്വാസത്തിലും പ്രതീക്ഷയിലും ജീവകാരുണ്യ പ്രവർത്തനത്തിലും വളരാനുള്ള അവസരമാണിതെന്നും മാർപാപ്പ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.