മെക്സിക്കോ സിറ്റി: വനിതാ ദിനത്തിൽ മെക്സിക്കോയിലെ കത്തോലിക്ക ദേവാലയങ്ങള്‍ ഫെമിനിസ്റ്റുകള്‍ വികൃതമാക്കിയതായി പരാതി. ഗര്‍ഭഛിദ്രത്തിനെതിരെയുള്ള സഭാ നിലപാടിനെ പരിഹസിച്ചുള്ള മുദ്രാവാക്യങ്ങളും അസഭ്യ വാക്കുകളും ദേവാലയ ഭിത്തികളിൽ എഴുതുകയായിരുന്നു. ശക്തി പ്രകടന റാലിയോട് അനുബന്ധിച്ചാണ് കത്തീഡ്രല്‍ ഉള്‍പ്പെടെയുള്ള ദേവാലയങ്ങളുടെ ചുവരുകൾ ഫെമിനിസ്റ്റുകള്‍ വികൃതമാക്കിയത്.
ജാലിസ്കോ സംസ്ഥാനത്തെ ഗ്വാഡലജാരയിലെ ദൈവമാതാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രൽ ബസിലിക്ക, ടൊലൂക്കയിലെ സാൻ ജോസ് കത്തീഡ്രൽ, കുർണാവാക്ക കത്തീഡ്രൽ എന്നിവിടങ്ങളിലാണ് ഫെമിനിസ്റ്റുകളുടെ അതിക്രമം നടന്നത്.

സ്വവര്‍ഗാനുരാഗം, ഭ്രൂണഹത്യ തുടങ്ങിയ വിഷയങ്ങളില്‍ കത്തോലിക്ക സഭ മുറുകെ പിടിക്കുന്ന ധാര്‍മിക നിലപാടാണ് ഫെമിനിസ്റ്റുകളെ ചൊടിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. കത്തോലിക്കാ സഭയ്‌ക്കെതിരായ വെറുപ്പ് പ്രകടമാക്കിയാണ് ഫെമിനിസ്റ്റുകള്‍ ആക്രമണം നടത്തിയതെന്ന് കാത്തലിക് ന്യൂസ് ഏജന്‍സിയുടെ സ്പാനിഷ് വിഭാഗമായ എസിഐ പ്രെന്‍സ റിപ്പോര്‍ട്ട് ചെയ്തു.
ഫെമിനിസ്റ്റുകളുടെ ഹീനമായ പ്രവൃത്തിയെ ആർച്ച് ബിഷപ്പ് ജോർജ് ആൽബെർട്ടോ കവാസോസ് അരിസ്‌പെ അപലപിച്ചു. തികച്ചും വേദനിപ്പിക്കുന്ന അക്രമമാണ് അരങ്ങേറിയിരിക്കുന്നതെന്ന് അദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.