കോവിഡ്: യുഎഇയില്‍ ഇന്നലെ 3498 പേർക്ക് രോഗബാധ; പതിനാറ് മരണം

കോവിഡ്: യുഎഇയില്‍ ഇന്നലെ 3498 പേർക്ക് രോഗബാധ; പതിനാറ് മരണം

അബുദാബി: യുഎഇയിൽ 3498 പേർക്ക് കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് 2478 പേർ സുഖം പ്രാപിച്ചു. 16 പേർ മരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ച 3,85,160 പേരിൽ 3,77,537 പേർ സുഖം പ്രാപിച്ചുവെന്നാണ് കണക്ക്. ആകെ മരണം 1198. ആക്ടീവ് കേസുകള്‍ 6425. 

സൗദിയിൽ 346 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. 368 പേർ രോഗമുക്തരായി. ഇതുവരെ രോഗം സ്ഥിരീകരിച്ച 3,76,723 പേരിൽ 3,67,691 പേർ സുഖംപ്രാപിച്ചു. മൂന്നുപേർ മരിച്ചു. കുവൈറ്റില്‍ 1022 പേ‍ർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 189046 പേരില്‍ ഇതുവരെ രാജ്യത്ത് രോഗബാധ റിപ്പോർട്ട് ചെയ്തു. അഞ്ച് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 1072 ആയും ഉയർന്നു. 1114 ആണ് ഇന്നലെ രോഗമുക്തരായവ‍ർ. രാജ്യത്ത് ആകെ രോഗമുക്തി നേടിയത് 177133 പേരാണ്. ആക്ടീവ് കേസുകള്‍ 10841.

അതേസമയം ബഹ്റിനില്‍ 632 പേരിലാണ് ഇന്നലെ കോവിഡ് പുതുതായി റിപ്പോർട്ട് ചെയ്തത്. 667 പേർ രോഗമുക്തി നേടി. മൂന്ന് മരണവും റിപ്പോർട്ട് ചെയ്തു. ആക്ടീവ് കേസുകള്‍ 6886 ആണ്.ആകെ രോഗമുക്തി നേടിയത് 113799 പേരാണ്. ആകെ മരണം 442.


ഖത്തറില്‍ 469 പേരിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. 480 പേർ രോഗമുക്തരായി. മരണമൊന്നും ഇന്നലെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുളളത് ആശ്വാസമായി.152807 പേർ ഇതുവരെ രാജ്യത്ത് രോഗമുക്തിനേടി. ആക്ടീവ് കേസുകള്‍ 9673 ആണ്.


ഒമാനില്‍ ഏറ്റവും ഒടുവില്‍ കിട്ടിയ വിവരമനുസരിച്ച് 140588 പേരാണ് രാജ്യത്ത് ഇതുവരെ രോഗബാധിതരായത്. ഇതില്‍ 131684 പേർ രോഗമുക്തി നേടുകയും ചെയ്തു. 29 പേർക്കാണ് പുതുതായി രോഗബാധ റിപ്പോർട്ട് ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.