വത്തിക്കാൻ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയിലെ ജീവനക്കാരോടൊപ്പം സ്ഥാനാരോഹണത്തിന്റെ 12-ാം വാർഷികം ആഘോഷിച്ച് ഫ്രാൻസിസ് മാർപാപ്പ. ആശുപത്രി ജീവനക്കാർ മെഴുകുതിരികൾ കൊണ്ടലങ്കരിച്ച കേക്ക് പാപ്പക്ക് സമ്മാനിച്ചു. സ്ഥാനാരോഹണ വാർഷികം പ്രമാണിച്ച് ഇന്നലെ റോമിലെ പള്ളികളിൽ പ്രത്യേക കുർബാനയും പ്രാർത്ഥനകളും നടന്നിരുന്നു.
വാർഷിക ദിനത്തിൽ ആശുപത്രിയിൽ നിന്നും വന്നതും ശുഭ സൂചന വാർത്തകളാണ്. നെഞ്ചിന്റെ എക്സ്റേ എടുത്തതിൽ കാര്യമായ ആരോഗ്യ പുരോഗതി സ്ഥിരീകരിച്ചതായി ഡോക്ടർമാർ പറഞ്ഞു. രാവും പകലും ഓക്സിജൻ പിന്തുണ നല്‍കുന്നത് തുടരുന്നുണ്ടെന്നും വത്തിക്കാന്‍ അറിയിച്ചു.
റോമൻ കൂരിയയ്ക്ക് വേണ്ടിയുള്ള ധ്യാനത്തില്‍ പാപ്പ ഓണ്‍ലൈനായി സംബന്ധിക്കുന്നുണ്ട്. ധ്യാന ദിവസങ്ങള്‍ ആയതിനാല്‍ പാപ്പ മറ്റ് ജോലികളൊന്നും ചെയ്യുന്നില്ലായെന്നും വത്തിക്കാന്‍ അറിയിച്ചു. അതേസമയം മാർപാപ്പ ആശുപത്രിയിലായിട്ട് ഇന്ന് ഒരു മാസം പൂർത്തിയാകും.
കൂടുതൽ വായനയ്ക്കായി
ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാ സഭയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ടിട്ട് 12 വർഷങ്ങൾ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.