ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ വീണ്ടും ഭീകരാക്രമണം. ക്വറ്റയില്‍ നിന്ന് തഫ്താനിലേക്ക് പോയ സൈനിക വ്യൂഹത്തിന് നേരെയാണ് ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ)യുടെ ആക്രമണം ഉണ്ടായത്. 90 സൈനികരെ വധിച്ചുവെന്ന് ബിഎല്‍എ അവകാശപ്പെട്ടു.
എന്നാല്‍ ഇത് പാക് സൈന്യം നിഷേധിച്ചു. മൂന്ന് സൈനികരടക്കം അഞ്ച് പേര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നും 10 പേര്‍ക്ക് പരിക്കേറ്റെന്നും സൈന്യം വ്യക്തമാക്കി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
ബലൂചിസ്ഥാനിലെ നോഷ്‌കി ജില്ലയില്‍ ദേശീയപാത 40 ല്‍ ആയിരുന്നു വിമതരുടെ ആക്രമണം. ഒപ്പമുണ്ടായിരുന്ന മറ്റൊരു സൈനിക വാഹനവും ആക്രമിക്കപ്പെട്ടു. കഴിഞ്ഞ ദിവസം ട്രെയിന്‍ റാഞ്ചിയ ബിഎല്‍എ നാനൂറിലധികം യാത്രക്കാരെ ബന്ദികളാക്കിയിരുന്നു.
മുഴുവന്‍ ബന്ദികളെയും വധിച്ചെന്ന് ബലൂച് തീവ്രവാദികളും 26 പേരെയാണ് അക്രമികള്‍ കൊലപ്പെടുത്തിയെന്നും രക്ഷാ പ്രവര്‍ത്തനത്തിനിടെ 33 ബിഎല്‍എ പ്രവര്‍ത്തകരെ വധിച്ചതായും പാക്ക് സര്‍ക്കാര്‍ അറിയിച്ചു.
പാകിസ്ഥാനില്‍ നിന്ന് ബലൂചിസ്ഥാനെ സ്വതന്ത്രമാക്കണം എന്നാണ് ബലൂച് ലിബറേഷന്‍ ആര്‍മിയുടെ മുഖ്യ ആവശ്യം. പാക് ജയിലിലുള്ള ബലൂച് രാഷ്ട്രീയ തടവുകാരെയും സൈന്യം തട്ടിക്കൊണ്ടുപോയ പ്രവര്‍ത്തകരെയും വിട്ടയയ്ക്കണമെന്നും ബിഎല്‍എ ആവശ്യപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.